സ്‌പോർട്‌സ്, കൾച്ചറൽ,

ഭിന്നശേഷി ക്വാട്ട

കോളേജുകളിൽ ബിരുദ സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷി ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ 24നകം ഏകജാലകത്തിലൂടെ അപേക്ഷ സമർപ്പിക്കണം. അപേക്ഷകർ ക്യാപ് മെരിറ്റ് സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിച്ചശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പരും പാസ്‌വേഡും ഉപയോഗിച്ച് നോൺ ക്യാപ് രജിസ്‌ട്രേഷനിൽ രജിസ്റ്റർ ചെയ്ത് സ്‌പോർട്‌സ്/കൾച്ചറൽ/ഭിന്നശേഷി ക്വാട്ട ഓപ്ഷൻ നൽകണം. ഇതിനായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യണം. നോൺ ക്യാപിൽ രജിസ്റ്റർ ചെയ്യാത്തവരെ പരിഗണിക്കില്ല.

ബിരുദാനന്തര ബിരുദ സ്‌പോർട്‌സ്, കൾച്ചറൽ, ഭിന്നശേഷി ക്വാട്ടയിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ 22നകം ഏകജാലകത്തിലൂടെ അപേക്ഷ സമർപ്പിക്കണം.

പരീക്ഷാ തീയതി

അഞ്ചാം സെമസ്റ്റർ എം.സി.എ. റഗുലർ/സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, സീപാസ്) പരീക്ഷകൾ ജൂൺ ഏഴുമുതൽ ആരംഭിക്കും. പിഴയില്ലാതെ 22 വരെയും 500 രൂപ പിഴയോടെ 23 വരെയും 1000 രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 200 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 40 രൂപ വീതവും (പരമാവധി 200 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാഫീസിന് പുറമെ അടയ്ക്കണം.

അപേക്ഷാ തീയതി നീട്ടി

എട്ടാം സെമസ്റ്റർ എൽ.എൽ.ബി പരീക്ഷകൾക്ക് പിഴയില്ലാതെ ജൂൺ 21 വരെയും 500 രൂപ പിഴയാടെ 23 വരെയും 1000രൂപ സൂപ്പർഫൈനോടെ 25 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ എം.എഡ് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്ക്കും 31വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ റഗുലർ എം.എ പൊളിറ്റിക്‌സ് (പ്രൈവറ്റ് 2017അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 28 വരെ അപേക്ഷിക്കാം.

ഒന്നും രണ്ടും സെമസ്റ്റർ എം.എ. ഫിലോസഫി പ്രൈവറ്റ് (2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 29 വരെ അപേക്ഷിക്കാം.