rudra-cave

കേദാർനാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കുകൾ മാറ്റി ഏകാന്ത ധ്യാനത്തിനെത്തിനെത്തിയത് വലിയ വാ‌ർത്തയായിരുന്നു. രണ്ടുദിവസത്തെ സന്ദർശനത്തിനായി ഉത്തരാഖണ്ഡിലെത്തിയ മോദി കേദാർനാഥ് ക്ഷേത്രത്തിലെത്തി പ്രാർഥന നടത്തുന്നതിന്റെയും അതിനടുത്തുള്ള ഗുഹയിൽപ്പോയി തപസ്സിരിക്കുന്നതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഗുഹയ്ക്കുള്ളിൽ സെറ്റ് ചെയ്ത കട്ടിലിന് മുകളിൽ മൂടിപ്പുതച്ചിരുന്ന് ധ്യാനിക്കുന്ന മോദിയുടെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

മോദി ധ്യാനത്തിനിരുന്ന ഗുഹയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. കേദാർ നാഥ് ക്ഷേത്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മുകളിലേക്ക് നടന്നാൽ മോദി ധ്യാനത്തിനിരുന്ന രുദ്ര ഗുഹയിലെത്തും. മറ്റ് ഗുഹകളിൽ നിന്ന് വ്യത്യസ്തമായി ഇതിന് ചില പ്രത്യേകതൾ കൂടിയുണ്ട്. വെട്ടുകല്ലുകൾ കൊണ്ടാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരം 8 ലക്ഷം രൂപ മുടക്കിയാണ് ഗുഹ നിർമ്മിച്ചിരിക്കുന്നത്.

സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിലുള്ള രുദ്ര ഗുഹ നിർമ്മിക്കാൻ പദ്ധതിയിട്ടത് 2018 നവംബർ മാസത്തിലാണ്. അത്യാധുനിക സംവിധാനങ്ങൾ ഉള്ളതും ഈ ഗുഹയുടെ പ്രത്യേകതളിലൊന്നാണ്. രാവിലെത്തെ ചായ മുതൽ ഉച്ചഭക്ഷണം,​ വെെകീട്ട് ചായ,​ അത്തായം ഇങ്ങിനെയുള്ള എല്ലാ സൗകര്യങ്ങളും ഗുഹയിലുണ്ട്. നമ്മുടെ ഇഷ്ടാനുസരണം ഭക്ഷണ ക്രമം മാറ്റുകയും ചെയ്യാവുന്നതാണ്. മാത്രമല്ല 24 മണിക്കൂറും ഒരു പരിചാരകന്റെ സേവനം ലഭിക്കുകയും ചെയ്യും.

3000 രൂപയാണ് ബുക്കിംഗ് ചെയ്യാനുള്ള ചെലവ്. ഒരു സമയം ഒരാൾക്ക് മാത്രം ധ്യാനിക്കാനുള്ള അവസരമുണ്ടാകൂ. 5 മീറ്റർ നീളവും 3 മീറ്റർ വീതിയും ഉള്ള ഗുഹയിൽ ഫോൺ ചെയ്യാനുള്ള സൗക്യവും വൈദ്യുതിയും ലഭിക്കുന്നു.