1.മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെട്ടേക്കും എന്ന് സൂചന നല്‍കി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഭാരതീയ ജനതാ പാര്‍ട്ടിക്കാര്‍ തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം അവര്‍ തന്നെ കൊല്ലുമെന്നും അദ്ദേഹം പറഞ്ഞു.തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരന്‍ ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന ആളാണെന്ന് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹി മോത്തി നഗറില്‍ ഈ മാസമാദ്യം റോഡ് ഷോയ്ക്കിടെ അരവിന്ദ് കെജ്രിവാള്‍ ആക്രമിക്കപ്പെട്ടിരുന്നു.
2.എന്നാല്‍ മുഖ്യമന്ത്രിയുടെ ആരോപണത്തെ തള്ളി ഡല്‍ഹി പൊലീസ് രംഗത്തെത്തി.മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത് ജോലിയില്‍ ആത്മാര്‍ത്ഥതയുള്ള പൊലീസ് ഉദ്യോഗസ്ഥരെ ആണെന്ന് ഡല്‍ഹി പൊലീസ് പ്രതികരിച്ചു. ഡല്‍ഹി പൊലീസ് ഡല്‍ഹി മുഖ്യമന്ത്രിക്ക് മാത്രമല്ല സുരക്ഷയൊരുക്കുന്നതെന്നും നിരവധി പ്രമുഖ വ്യക്തികള്‍ക്ക് സുരക്ഷയൊരുക്കുന്നുണ്ടെന്നും ഡല്‍ഹി പൊലീസ് വക്താവ് വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു. ഇഷ്ടപ്പെട്ട സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ഷിലാ ദീക്ഷിത്തും പ്രതികരിച്ചു
3.ദുര്‍മന്ത്രവാദങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ നിയമനിര്‍മ്മാണം നടത്താനുള്ള സാധ്യത പരിശോധിക്കണം എന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്. ചീഫ് സെക്രട്ടറിയോടാണ് കമ്മീഷന്‍ വിശദീകരണംനേടിയത്. നീക്കം, നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്തതിന് പിന്നില്‍ ദുര്‍മന്ത്രവാദത്തെ തുടര്‍ന്നുള്ള പീഡനങ്ങള്‍ ആണെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍.
ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളെ കുറിച്ച് സംസ്ഥാന പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്റെ ആവശ്യം. ഒരു മാസത്തിനകം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കാനും നിര്‍ദേശം.
4. ജൂണ്‍ 18ന് കേസ് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.2013 ല്‍ മഹാരാഷ്ട്രയും 2017 ല്‍ കര്‍ണാടകവും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ നിയമ നിര്‍മ്മാണം നടത്തിയിട്ടുണ്ട്. എന്നാല്‍ കേരളം നിയമ നിര്‍മ്മാണത്തിന് തയ്യാറായിട്ടില്ല. ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് എതിരെ ഐ. പി.സി നിയമത്തില്‍ കൃത്യമായ വകുപ്പില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി.കെ. രാജു സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.
5. മെയ് 23നു സംസ്ഥാനത്തു നടക്കുന്ന വോട്ടെണ്ണലില്‍ അന്തിമ ഫലം വൈകുമെന്ന് വ്യക്തമാക്കി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍. നറുക്കെടുത്തായിരിക്കും ഓരോ നയോജക മണ്ഡലത്തിലെയും വീതം വി വി പാറ്റുകള്‍ എണ്ണുക. വിവിപറ്റുകള്‍ കൂടി എണ്ണിയ ശേഷമാകും അന്തിമ ഫല പ്രഖ്യാപനം ഉണ്ടാകുകയെന്നും ടിക്കറാം മീണ അറിയിച്ചു.
6.തിരഞ്ഞെടുത്ത വിവി പാറ്റുകളും വോട്ടിംഗ് യന്ത്രങ്ങളും എണ്ണുമ്പോള്‍ കൂടുതല്‍ വോട്ടു ഏതിലാണോ ലഭിക്കുക അതാകും ഔദ്യോഗികമായി കണക്കാക്കുകയെന്നും ടിക്കറാം മീണ അറിയിച്ചു.
7. കാസര്‍കോട് മണ്ഡലത്തില്‍ നാളെ റീ പോളിംഗ് നടക്കുമ്പോള്‍ മുഖപടം ധരിച്ച് എത്തുന്നവരെ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പരിശോധനയ്ക്കായി വനിത പൊലീസുകാരെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു. വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ കമ്മിഷന്‍ നിര്‍ദ്ദേശിച്ച 11 രേഖകള്‍ ഏതെങ്കിലും ഒന്നോ ഹാജരാകണം എന്നും കളക്ടര്‍
8. മുഖാവരണത്തില്‍ ജില്ലാ കളക്ടര്‍ നിലപാട് അറിയിച്ചത് മുഖാവരണം ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന സി.പി.എം നേതാക്കളുടെ പ്രസ്താവന വിവാദമായതോടെ. സി.പി.എം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരവും അപലപനീയവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആര് ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍പ്പെട്ടതാണ്.
9. അതില്‍ ആര്‍ക്കും ഇടപെടാനുള്ള അവകാശമില്ല. തോല്‍വി മുന്നില്‍കണ്ട് സി.പി.എം. നേതാക്കളുടെ സമനില തെറ്റിയിരിക്കുന്നു. സംഘ്പരിവാര്‍ ശക്തികളുടെ ഭാഷയിലാണ് സി.പി.എമ്മിലെ പലനേതാക്കളും ഇപ്പോള്‍ സംസാരിക്കുന്നത്. നേതാക്കള്‍ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല
10. പോസ്റ്റല്‍ ബാലറ്റ് വിവാദത്തില്‍ പരാതിയുമായി പൊലീസുകാര്‍. സംസ്ഥാനത്തിന് പുറത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടിലായതിനാലാണ് ബാലറ്റിന് അപേക്ഷിച്ചത്. പ്രത്യേക വിലാസത്തില്‍ വന്ന ബാലറ്റ് പേപ്പര്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ആവശ്യം. എന്നാല്‍ തെറ്റായ പ്രചരണം കാരണം ബാലറ്റ് തങ്ങള്‍ അറിയാതെ തിരിച്ചയച്ചു.
11. സമ്മതിദാന അവകാശവും പൗരാവകാശവുമാണ് നിഷേധിച്ചത് എന്നും പരാതിയില്‍ പരാമര്‍ശം. മണിക്കുട്ടന്‍, രതീഷ്, അരുണ്‍, രാജേഷ് എന്നീ പൊലീസുകാരാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നാല് പേരും ആരോപണം നേരിട്ടിരുന്നു. പരാതി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡി.ജി.പിക്ക് കൈമാറി. വോട്ടെണ്ണലിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
12. കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കും രൂക്ഷമാകുന്നതിനിടെ നിലപാട് കടുപ്പിച്ച് മാണി വിഭാഗം. പാര്‍ട്ടി ചെയര്‍മാനെ സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിക്കുമെന്ന് ജോസ്.കെ മാണി. സംസ്ഥാന കമ്മിറ്റി ഉടന്‍ ചേരും. ഒരു സ്ഥാനങ്ങള്‍ സംബന്ധിച്ചും പാര്‍ട്ടിയില്‍ തര്‍ക്കമില്ലെന്നും പി.ജെ ജോസഫുമായി പ്രശ്നങ്ങളില്ല. തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും പ്രതികരണം.
|