ആസിഫ് അലിയെ നായകനാക്കി നവാഗതനായ ദിൻജിത്ത് സംവിധാനം ചെയ്യുന്ന 'കക്ഷി: അമ്മിണിപിള്ള'യുടെ ആദ്യ ഗാനരംഗം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികൾക്ക് സാമുവൽ അബി സംഗീതം സംവിധാനം നിർവഹിച്ച ഉയ്യാരം പയ്യാരം എന്ന ഗാനം ആലപിച്ചിരിക്കുന്നത് സിയാ ഉള്‍ ഹക്ക് ആണ്. ആസിഫ് അലി വക്കീൽ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.
സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അശ്വതി മനോഹരനാണ് ചിത്രത്തിലെ നായിക. പുതുമുഖതാരം അശ്വതി മനോഹറാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹരീഷ് കണാരൻ, അഹമ്മദ് സിദ്ദിഖ്, വിജയരാഘവൻ, സുധീഷ്, നിർമൽ പാലാഴി, മാമുക്കോയ, ശ്രീകാന്ത് മുരളി എന്നിവരാണ് മറ്റു താരങ്ങൾ.
സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ ചിത്രം നിർമിക്കുന്നു. അഹമ്മദ് സിദ്ദിഖി, ബേസിൽ ജോസഫ്, വിജയരാഘവൻ, നിർമൽ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാൻ, ഹരീഷ് കണാരൻ, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂർ, ശിവദാസൻ, ഷിബില, സരസ ബാലുശേരി എന്നിവരാണ് മറ്റു പ്രധാനതാരങ്ങൾ.