pep

കൊച്ചി: അഡ്വർടൈസിംഗ് രംഗത്ത് മികവ് പുലർത്തുന്നവർക്ക് നൽകുന്ന പ്രശസ്‌തമായ പെപ്പർ അവാർഡുകൾ കൊച്ചിയിലെ ഹോട്ടൽ ലെ മെറിഡിയനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. അഡ്വർടൈസിംഗ് രംഗത്തെ പ്രമുഖനും മാഡിസൺ വേൾഡ് ചെയർമാനുമായ സാം ബൽസാര ഉദ്ഘാടനം ചെയ്‌തു. ഏജൻസി ഒഫ് ദി ഇയർ പുരസ്‌കാരം കൊച്ചിയിലെ പോപ്‌കോൺ ക്രിയേറ്റീവ്സ് നേടി. മാതൃഭൂമിയാണ് അഡ്വർടൈസർ ഒഫ് ദി ഇയർ.

വിവിധ വിഭാഗങ്ങളിലായി മലയാള മനോരമ, ഹാമ്മർ, പ്ളെയിൻസ്‌പീക്ക്, നവരസ, പെൻസിൽമാർക്ക്, സീക കേരള, ബ്ളാക്ക് ബോക്‌സ്, റെഡ് എർത്ത് ഏജൻസി തുടങ്ങിയവയും പുരസ്‌കാരം നേടി. ബ്രാൻ മ്യൂസിക്കിന്റെ സ്ഥാപകനും മുദ്ര മുൻ നാഷണൽ ക്രിയേറ്റീവ് ഡയറക‌്‌ടറുമായ രാജീവ് രാജ പ്രഭാഷണം നടത്തി. പെപ്പർ അവാർഡ് ജ്യൂറി ചെയർമാനും ബാംഗ് ഇൻ ദ മിഡിൽ സഹസ്ഥാപകനും സി.ഒ.ഒയുമായ പ്രതാപ് സുതൻ, മലയാള മനോരമ മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് വർഗീസ് ചാണ്ടി, മാതൃഭൂമി മീഡിയ സൊല്യൂഷൻസ് നാഷണൽ ഹെഡ് കമൽ കൃഷ്‌ണൻ, പെപ്പ ട്രസ്റ്റ് ചെയർമാൻ കെ. വേണുഗോപാൽ, സെക്രട്ടറി ലക്ഷ്മൺ വർമ്മ, പെപ്പർ അവാർഡ്‌സ് ചെയർമാൻ പി.കെ. നടേഷ് തുടങ്ങിയവർ സംബന്ധിച്ചു.

 ഫോട്ടോ:

പെപ്പർ പുരസ്‌കാര ദാനച്ചടങ്ങിന്റെ ഉദ്ഘാടനം മാഡിസൺ വേൾഡ് ചെയർൻ സാം ബൽസാര നിർവഹിക്കുന്നു. പെപ്പർ ട്രസ്റ്റ് ഭാരവാഹികൾ സമീപം.