പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം) ഫെബ്രുവരി/മാർച്ച് 2019 (സപ്ലിമെന്ററി) പ്രാക്ടിക്കൽ പരീക്ഷകൾ - മെക്കാനിക്കൽ സ്ട്രീം ഓട്ടോമൊബൈൽ എൻജിനീയറിംഗ് ബ്രാഞ്ചിന്റെ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് ലാബ് 23 ന് ശ്രീ ചിത്തിര തിരുനാൾ എൻജിനീയറിംഗ് കോളേജ്, പാപ്പനംകോടും ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എൻജിനീയറിംഗ് ബ്രാഞ്ചിന്റെ മൈക്രോപ്രോസസർ ലാബ് 23 ന് കോളേജ് ഓഫ് എൻജിനീയറിംഗ് തിരുവനന്തപുരത്തും, ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിംഗ് കൊല്ലത്തും, ശ്രീബുദ്ധ കോളേജ് ഓഫ് എൻജിനീയറിംഗ് ആലപ്പുഴയിലും നടക്കും. ഇതേ ബ്രാഞ്ചിന്റെ സോഫ്റ്റ്‌വെയർ ലാബ് തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനീയറിംഗ് കോളേജിലും ടി.കെ.എം കോളേജ് ഓഫ് എൻജിനീയറിംഗ് കൊല്ലത്തും മെയ് 24 നും സിസ്റ്റംസ് ആന്റ് കൺട്രോൾ ലാബ് അതത് കോളേജുകളിൽ വച്ച് 22നും നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.


പരീക്ഷാകേന്ദ്രങ്ങൾ

27 മുതൽ ആരംഭിക്കുന്ന ഒന്നും രണ്ടും മൂന്നും വർഷ ബി.കോം വിത്ത് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (ത്രീ മെയിൻ) ഡിഗ്രി സപ്ലിമെന്ററി പരീക്ഷകൾക്ക് ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളും ചേർത്തല എസ്.എൻ കോളേജിലും, പുനലൂർ എസ്.എൻ കോളേജ് പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികളും കൊല്ലം ടി.കെ.എം കോളേജിലും പരീക്ഷ എഴുതണം.

വൈവാ വോസി

പാർട്ട് മൂന്ന് ബി.എ ആന്വൽ സ്‌കീം ഇംഗ്ലീഷ് പരീക്ഷയുടെ വൈവാ വോസി മേയ് 21, 22, 23 തീയതികളിൽ എഫ്.എം.എൻ കോളേജ് കൊല്ലത്തും 27 മുതൽ 31 വരെയുളള തീയതികളിൽ സർവകലാശാല സെനറ്റ് ഹാളിലും നടത്തും. ആലപ്പുഴ സെന്ററിലെ വൈവാ പരീക്ഷയുടെ വിവരങ്ങൾ പിന്നീട് അറിയിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫീസ്

പ്രീവിയസ്/ഫൈനൽ എം.എ (സോഷ്യോളജി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക്), എം.എസ്.സി (മാത്തമാറ്റിക്സ്, കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്), പി.ജി.ഡി.ഇ.പി.എം.എ മെഴ്സിചാൻസ് പരീക്ഷകൾക്ക് പിഴകൂടാതെ ജൂൺ 3 വരെയും 50 രൂപ പിഴയോടെ ജൂൺ 7 വരെയും 125 രൂപ പിഴയോടെ ജൂൺ 12 വരെയും അപേക്ഷിക്കാം.വിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാഫലം

2018 ഡിസംബറിൽ നടത്തിയ അഞ്ചാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.ടെക് (ഫുൾടൈം/പാർട്ട്‌ടൈം), മൂന്നാം സെമസ്റ്റർ എം.ടെക് (പാർട്ട് ടൈം), 2013 സ്‌കീം, ജനുവരി 2019 സപ്ലിമെന്ററി പരീക്ഷകളുടെ (സിവിൽ എൻജിനീയറിംഗ്) ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് പിഴകൂടാതെ 30 വരെയും പിഴയോടെ ജൂൺ 4 വരെയും അപേക്ഷിക്കാം.വിവരങ്ങൾ വെബ്‌സൈറ്റിൽ.

ബിരുദ പ്രവേശനം

അവസാന തീയതി ജൂൺ 3

ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്‌ട്രേഷൻ ജൂൺ 3 ന് അവസാനിക്കും. ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താത്ത വിദ്യാർത്ഥികളെ ഒരു കാരണവശാലും അലോട്ട്‌മെന്റിന് പരിഗണിക്കുന്നതല്ല. നിലവിൽ രജിസ്‌ട്രേഷൻ നടത്തികഴിഞ്ഞ വിദ്യാർത്ഥികൾക്ക് ജനനത്തീയതി, കാറ്റഗറി, ഓപ്ഷൻസ് എന്നിവയിൽ സ്വമേധയാ മാറ്റം വരുത്താം. തിരുത്തൽ വരുത്തുന്നവർ 'സേവ് ആന്റ് റിഫ്രഷ്' നൽകി ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.

ഓൺലൈൻ അപേക്ഷയുടെ പകർപ്പുകൾ ഒന്നും തന്നെ സർവകലാശാലയിലേയ്ക്ക് അയയ്‌ക്കേണ്ടതില്ല.

ദ്വിദിന ശില്പശാല

സർവകലാശാലയുടെ കൊമേഴ്സ് വിഭാഗം 21, 22 തീയതികളിൽ 'ഇക്കണോമെട്രിക്സ്' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല സംഘടിപ്പിക്കുന്നു. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ. ഫോൺ: 9496275305. Email:simon.thattil@gmail.com