kejrival

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെപ്പോലെ താനും കൊല്ലപ്പെട്ടേക്കാമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ബി.ജെ.പി പിന്നാലെയുണ്ട്. എന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ എല്ലാകാര്യങ്ങളും ബി.ജെ.പിയെ അറിയിക്കുന്നുണ്ട്. ഇന്ദിരാഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരാൽ കൊല്ലപ്പെട്ടതുപോലെ ഒരു ദിവസം ഞാനും ഒരുദിവസം കൊല്ലപ്പെടും. കേജ്‌രിവാൾ പറഞ്ഞു. പഞ്ചാബിൽ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ പ്രാദേശിക ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അതേസമയം, കേജ്‌രിവാളിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥ സംഘം ജോലിയിൽ വളരെ ആത്മാർത്ഥത ഉള്ളവരാണെന്നും എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവർക്കും സുരക്ഷ ഒരുക്കുന്നവരാണെന്നും ഡൽഹി പൊലീസ് പ്രതികരിച്ചു. അടുത്തിടെ ഡൽഹിയിൽ നടന്ന റോഡ് ഷോയ്ക്കിടെ കേജ്‌രിവാളിന് നേരെ ആക്രമണമുണ്ടായിരുന്നു. സുരക്ഷാവലയം ഭേദിച്ചെത്തിയ യുവാവ് കേജ്‌രിവാളിന്റെ കരണത്തടിക്കുകയായിരുന്നു.