modi-cave

കേദാർനാഥ്: പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിൽ ഏകാന്തധ്യാനത്തിനെത്തിയതോടെ കഴിഞ്ഞദിവസം ഏറ്റവുമധികംപേർ ഗൂഗിളിൽ തിരഞ്ഞത് ആ ഗുഹയെക്കുറിച്ചാണ്. കേദാർനാഥിലെ രുദ്ര ഗുഹയാണ് താരം. ഹിമാലയത്തിൽ ഏകാന്ത ധ്യാനത്തിനെത്തുന്നവർക്ക് മോദിയുടെ ആഗ്രഹപ്രകാരം പ്രത്യേക സൗകര്യമേർപ്പെടുത്തുന്നതിനായി നിർമ്മിച്ചതാണ് രുദ്ര ഗുഹ.

 നിർമ്മാണം വെട്ടുകല്ലുകളിൽ

 5 മീറ്റർ നീളവും 3 മീറ്റർ വീതിയും

 ചെലവായത് 8.5 ലക്ഷം

 സ്ഥിതിചെയ്യുന്നത് സമുദ്രനിരപ്പിൽ നിന്ന് 12200 അടി മുകളിൽ

 2018 നവംബറിൽ ഗുഹയ്ക്കുള്ള പദ്ധതി അവതരിപ്പിച്ചത് മോദി

 രുദ്ര, ഇത് വെറും ഗുഹയല്ല

ഒരു സമയം ഒരാൾക്ക് മാത്രമാണ് രുദ്ര‌ ഗുഹയിൽ ധ്യാനത്തിനുള്ള അവസരം. ആധുനിക സൗകര്യങ്ങളെല്ലാം രുദ്ര‌യിൽ ലഭ്യമാണ്. രാവിലെ ചായ മുതൽ പ്രാതൽ, ഉച്ചഭക്ഷണം, വൈകിട്ടത്തെ ചായ, അത്താഴം അങ്ങനെ എല്ലാം മുറയ്ക്ക് കിട്ടും. ധ്യാനത്തിനെത്തുന്നവരുടെ താത്പര്യമനുസരിച്ച് ഭക്ഷണക്രമത്തിൽ വ്യത്യാസം വരുത്താം. 24 മണിക്കൂറും പരിചാരകന്റെ സേവനം ലഭ്യം. മാനസികവും ശാരീരികവുമായ പരിശോധനകൾക്ക് ശേഷം മാത്രമാണ് ധ്യാനത്തിനുള്ള അനുമതി. ഇവിടത്തെ ധ്യാനത്തിനുള്ള ബുക്കിംഗ് ഓൺലൈൻ വഴി ചെയ്യാം. 3000 രൂപയോളമാണ് ചെലവ് വരിക.