കൊച്ചി: ഇടിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി ബസ് സ്‌റ്റാൻഡ് പരിസരം മുതൽ ക്ഷേത്രം വരെയുള്ള ദീപാലങ്കാരം സ്‌പോൺസർ ചെയ്‌തിരിക്കുന്നത് ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ്. ദീപാലങ്കാരം സ്വിച്ച്‌ഓൺ കർമ്മം മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു. പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ.ജി. അനിൽകുമാർ ദീപാലങ്കാര സമർപ്പണം നടത്തി.

ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, ദേവസ്വം ഭരണ സമിതി അംഗങ്ങളായ ഭരതൻ കണ്ടേക്കാട്ടിൽ, രാജേഷ് തമ്പാൻ, കെ.ജി. സുരേഷ്, കെ.എ. പ്രേമരാജൻ, അഡ്‌മിനിസ്‌ട്രേറ്റർ എ.എം. സുമ എന്നിവർ സംസാരിച്ചു.

 ഫോട്ടോ:

(i:\final\koodal)

ഇടിങ്ങാലക്കുട ശ്രീകൂടൽമാണിക്യം ക്ഷേത്രം തിരുവുത്സവത്തിന്റെ ഭാഗമായി ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ് സ്‌പോൺസർ ചെയ്‌ത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മ വേളയിൽ മന്ത്രി വി.എസ്. സുനിൽകുമാർ, പ്രൊഫ.കെ.യു. അരുണൻ എം.എൽ.എ, ഐ.സി.എൽ ഫിൻകോർപ്പ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ.ജി. അനിൽകുമാർ തുടങ്ങിയവർ.