വടകര: വടകര ലോക്‌സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് നേരെ ആക്രമണം. സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സി.ഒ.ടി. നസീറിനെയാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. തലശ്ശേരി നഗരസഭയിൽ കൗൺസിലറായിരുന്ന നസീർ പാർട്ടി വിട്ടിരുന്നു. നസീറിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തലശേരിബസ് സ്റ്റാൻഡിന് സമീപം വച്ചാണ് നസീറിന് വെട്ടേറ്റത്.
സി.പി.എം കണ്ണൂർ മുൻ ജില്ലാസെക്രട്ടറി പി.ജയരാജനാണ് വടകരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി. കെ.മുരളീധരനാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.