ബെംഗളുരു: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥ് സന്ദർശിച്ചതും ഗുഹയിലെ ഏകാന്ത ധ്യാനവും സോഷ്യൽ മീഡിയ ആഘോഷിക്കുകയാണ്. ബി.ജെ.പി പ്രവർത്തകർ മോദിയുടെ ധ്യാനത്തെ ആഘോഷമാക്കുമ്പോൾ സംഭവത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോദിയുടെ വിമർശകനും നടനുമായ പ്രകാശ് രാജ്.
ക്യാമറ ഓണാക്കിയുള്ള ധ്യാനമെന്നാണ് പ്രകാശ് രാജിന്റെ പരിഹാസം. റോൾ ക്യാമറ, ആക്ഷൻ, ധ്യാനം വിത്ത് ക്യാമറ ഓൺ!! ഹർ ഹർ മോദിയെന്നാണ് പ്രകാശ് രാജ് ഫേസ്ബുക്കിൽ കുറിച്ചത്. രുദ്ര ഗുഹയിൽ ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ബംഗളുരുവിലെ സ്വതന്ത്ര സ്ഥാനാർത്ഥി കൂടിയാണ് പ്രകാശ് രാജ്.