bjp-in-manipur

ഇംഫാൽ: മണിപ്പൂരിൽ നാഗാ പീപ്പിൾ ഫ്രണ്ട് (എൻ.പി.എഫ്) ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചത് ബി.ജെ.പിക്ക് വൻ തിരിച്ചടിയായി. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന് ശേഷം പാർട്ടിയുടെ നാല് എം.എൽ.എമാരാണ് ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിക്കും. എൽ.പി.എഫ് നേതാവ് ടി.ആർ സെലിയാംഗ് ആണ് ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പി സർക്കാരിനോടുള്ള അതൃപ്തി മൂലമാണ് പിന്തുണ പിൻവലിക്കാൻ പാർട്ടി തീരുമാനിച്ചത്. സഖ്യകക്ഷികളിൽ എൻ.പി.എഫിന് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു. ബി.ജെ.പിയുമായി പാർട്ടി അഭിപ്രായ വ്യത്യാസവും ഉണ്ടായിരുന്നു. മുന്നണിയിലെ ഘടകകക്ഷിയെന്ന പരിഗണണന പോലും തങ്ങൾക്ക് ലഭിക്കുന്നില്ലെന്നും എൻ.പി.എഫ് നേതൃത്വം ആരോപിച്ചു.

എന്നാൽ എൻ.പി.എഫ് പിന്തുണ പിൻവലിച്ചാലും ബി.ജെ.പി സർക്കാരിന് ഭീഷണിയാവില്ല. 60 അംഗ നിയമസഭയിൽ അവർക്ക് 36 എം.എൽ.എമാരുടെ പിന്തുണയുണ്ട്. ബി.ജെ.പിക്ക് മാത്രം 29 എം.എൽ.എമാരുണ്ട്. 2017ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 28 കോൺഗ്രസ് എം.എൽ.എമാരാണ് ജയിച്ചുവന്നത്. ഇതില്‍ എട്ട് പേര്‍ പിന്നീട് ബി.ജെ.പിയിൽ ചേർന്നതോടെ അവരുടെ അംഗബലം 21ൽ നിന്ന് 29 ആയി മാറി.