ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഏഴാംഘട്ടവും നാളെ അവസാനിക്കുന്നതോടെ 23ന് ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കക്ഷികൾ. ഇതിനിടെ ഡൽഹിയിലെത്തിയ തെലുങ്കുദേശം നേതാവും ആന്ധ്രമുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി, സമാജ് വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ബി.എസ്.പി. നേതാവ് മായാവതി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കേന്ദ്രത്തിൽ ബി.ജെ.പി. വിരുദ്ധ മുന്നണി രൂപീകരിക്കുക എന്ന ലക്ഷ്യമാണ് ചന്ദ്രബാബു നായിഡുവിന്റ കൂടിക്കാഴ്ചയ്ക്ക് പിന്നിലുള്ളത്. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും അദ്ദേഹം ഇക്കാര്യം ചർച്ച ചെയ്തു. എൻ.സി.പി. അദ്ധ്യക്ഷൻ ശരദ് പവാറുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
മെയ് 23ന് സോണിയ ഗാന്ധി പ്രതിപക്ഷ കക്ഷി നേതാക്കളുടെ യോഗം വിളിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും ആംആദ്മി അദ്ധ്യക്ഷൻ അരവിന്ദ് കെജ്രിവാളിനെയും നായിഡു സന്ദർശിച്ചിരുന്നു.