juana-judith-bustos-peruv

ലിമ: പെറുവിൽ അറിയപ്പെടുന്ന ഗായികയാണ് 74കാരിയായ ജുവാന ജുദിത്ത് ബുസ്റ്റോൺ. എന്നാൽ താരത്തിന്റെ വെളിപ്പെടുത്തലാണ് മാദ്ധ്യമങ്ങളിൽ ചർച്ചയാകുന്നത്. തന്റെ കാമുകന് വേണ്ടി ജനനേന്ദ്രിയം വരെ ശസ്ത്രക്രിയ നടത്തി മാറ്റിയെന്നും എന്നാൽ കല്ല്യാണത്തിന് തയ്യാറെടുക്കുന്നതിന് മുന്നെ യുവാവ് പിൻമാറിയെന്നും ജുവാന വെളിപ്പെടുത്തുന്നു.

27 വയസുകാരനായ എൽമർ മൊളോച്ചോ എന്ന കാമുകനെ വിവാഹം ചെയ്യാനാണ് താൻ ശസ്ത്രക്രിയ നടത്തി ജനനേന്ദ്രിയം മാറ്റിയെടുത്തതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. 'അവനോടുള്ള സ്‌നേഹം കൊണ്ടാണ് ഞാൻ ജനനേന്ദ്രിയ ശസ്ത്രക്രിയ നടത്തിയത്. പക്ഷെ എന്നെ വേണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എ‍ൽമർക്കുണ്ട്.' ജുവാന മാധ്യമങ്ങളോട് പറഞ്ഞതായി 'മിറർ' റിപ്പോര്‍ട്ട് ചെയ്യുന്നു.

ജുവാനയുടെ വിവാഹം വലിയ വാർത്തയായിരുന്നു. വിവാഹം പകർത്താൻ നിരവധി മാദ്ധ്യമ പ്രവർത്തകരാണ് അവിടെ എത്തിച്ചേർന്നിരുന്നത്. എന്നാൽ കല്ല്യാണത്തിന് മണിക്കൂറുകൾ മുന്നെ എർമർ വീട്ടിൽ നിന്നും ഇറങ്ങി ഓടുന്നത് താൻ കണ്ടെന്നും എൽമർക്ക് മുൻ ഭാര്യക്കും മക്കളോടൊപ്പവും ജീവിക്കാനാണ് ആഗ്രഹമെന്നും ജുവാന മാദ്ധ്യമപ്രവർത്തകരോട് വെളിപ്പെടുത്തി. എന്നാൽ തനിക്ക് എൽമറോട് പിണക്കമില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ജുവാന പെറുവിൽ അറിയപ്പെടുന്ന താരമാണ്. മേക്കപ്പ് ആര്‍ട്ടിസ്റ്റുകൂടിയായ ജൂവാനയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. കിടപ്പറയിൽ താൻ ഇന്നും ഒരു സ്റ്റാറാണെന്ന് അടുത്തിടെ ജുവാന അവകാശപ്പെട്ടിരുന്നത് വലിയ വാർത്തയായിരുന്നു. അതിന് ശേഷമാണ് കല്ല്യാണം തീരുമാനിച്ച കാര്യം പുറത്ത് വരുന്നത്.