ലണ്ടൻ: എഫ്.എ.കപ്പും സ്വന്തമാക്കി ഇംഗ്ലീഷ് ഫുട്ബാളിൽ മാഞ്ചസ്റ്രർസിറ്റി പുതുചരിത്രം കുറിച്ചു. ഇന്നലെ നടന്ന ഫൈനലിൽ വാറ്റ്‌ഫോർഡിനെ മറുപടിയില്ലാത്ത ആറ് ഗോളുകൾക്ക് തകർത്താണ് മാഞ്ചസ്റ്രർ സിറ്റി എഫ്.എ കപ്പ് സ്വന്തമാക്കിയത്. ഇതോടെ ഇംഗ്ലണ്ടിലെ ആഭ്യന്തര ലീഗിലെ മൂന്ന് കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന റെക്കാഡും സിറ്രി സ്വന്തമാക്കി. വെംബ്ലിയിൽ നടന്ന ഫൈനലിൽ ഹാട്രിക്കുമായി കളം നിറഞ്ഞ റഹിം സ്റ്രെർലിംഗാണ് സിറ്റിക്ക് ഗംഭീരജയം സമ്മാനിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചത്. ഡേവിഡ് സിൽവയാണ് സിറ്രിയുടെ ആദ്യഗോൾ നേടിയത്. കെവിൻ ഡി ബ്രുയിനെ, ഗബ്രിയേൽ ജീസസ് എന്നിവരും സിറ്രിക്കായി ഒരു ഗോൾ വീതം നേടി.
1903ന് ശേഷം ആദ്യമയാണ് എഫ്.എ കപ്പിന്റെ ഫൈനലിൽ ഇത്രയും വലിയ മാർജിനിൽ ഒരു ടീം ജയിക്കുന്നത്. അന്ന് ബറി ക്ലബ് 6-0ത്തിന് ഡെർബി കൗണ്ടിയെ കീഴടക്കി
1953ൽ ബ്ലാക്പൂളിന്റെ സ്റ്റാൻ മോർട്ടെൻസിന് ശേഷം എഫ്.എ കപ്പ് ഫൈനലിൽ ഹാട്രിക്ക് നേടുന്ന ആദ്യ താരമായി സ്റ്രെർലിംഗ്