ശർക്കരയുടെ മധുരം ഇഷ്ടമില്ലാത്തവർ ചുരുക്കമാണ്. മധുരത്തിന് പുറമേ ആരോഗ്യത്തിന് ശർക്കര നൽകുന്ന ഗുണങ്ങൾ നോക്കൂ . ഗ്ലൂക്കോസ്, മെഗ്നീഷ്യം എന്നിവ ഇതിലുണ്ട്. മിതമായ അളവിൽ കാത്സ്യം, ഫോസ്ഫറസ്, സിങ്ക് എന്നിവയും അടങ്ങിയിട്ടുണ്ട്.
ക്ഷീണവും തളർച്ചയും അകറ്റും. ഇരുമ്പ് അടങ്ങിയിട്ടുള്ളതിനാൽ വിളർച്ചയുള്ളവർക്ക് മികച്ച ഫലം നൽകും. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടും. ഇതിലടങ്ങിയിട്ടുള്ള മാംഗനീസും സെലനിയവും ആന്റിഓക്സിഡന്റായി പ്രവർത്തിച്ച് ശരീരത്തിലെ മാലിന്യങ്ങളെ പുറംതള്ളാൻ സഹായിക്കും . രക്തശുദ്ധി വരുത്തും. വാത, പിത്ത അസ്വസ്ഥതകൾക്കും പ്രതിവിധിയാണ്.
ദഹന പ്രക്രിയ സുഗമമാക്കും. നാഡീഞരമ്പുകൾക്കും പേശികൾക്കും ശർക്കര അയവ് നൽകും. ആസ്തമ , മൈഗ്രേൻ എന്നിവ ശമിപ്പിക്കാൻ സഹായകമാണ്. രക്തസമ്മർദ്ദത്തിന്റെ തോതിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാനിടയുള്ളതിനാൽ ഉപയോഗം ശ്രദ്ധിച്ചു വേണം. കാർബോഹൈഡ്രേറ്റുകളെ ശർക്കര വേഗത്തിൽ ഊർജ്ജമാക്കും. എന്നാൽ പ്രമേഹരോഗികൾ ഉപയോഗിക്കരുത്.