ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിൽ നിന്നുമായി 10.17 കോടി വോട്ടർമാർ പോളിംഗ് ബൂത്തുകളിൽ എത്തും. പഞ്ചാബ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, ചണ്ഡിഗഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുമുളളവേട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക. മൊത്തം 918 അവസാന ഘട്ടത്തിൽ ജനവിധി തേടുന്നത്. പഞ്ചാബിലും ഉത്തർ പ്രദേശിലുമാണ് ഏറ്റവും കൂടുതൽ സീറ്റുകൽ ഉളളത്.
ഉത്തർ പ്രദേശിലെ വാരണാസി, ഗോരഖ്പൂർ, ബിഹാറിലെ പാറ്റ്ന സാഹിബ്, പാടലീപുത്ര, പഞ്ചാബിലെ ഗുരുദാസ്പൂർ, അമൃത്സർ, ബംഗാളിലെ ഒമ്പത് സീറ്റുകൾ എന്നിവയിലാണ് ബി.ജെ.പി. ഈ ഘട്ടത്തിൽ വിജയം കൊയ്യാൻ ശ്രമിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പിൽ ഏഴാം ഘട്ടത്തിലെ 30 സീറ്റുകളിലാണ് സീറ്റുകളിലാണ് ബി.ജെ.പി. വിജയിച്ച് കയറിയത്. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ 17 സീറ്റുകൾ മൊത്തത്തിൽ നേടിയപ്പോൾ ബി.ജെ.പിയുടെ സഖ്യകക്ഷികൾ 8 സീറ്റുകൾ നേടി. എക്സിറ്റ് പോൾ ഫലങ്ങൾ വരിക. ഒരു ലക്ഷത്തിലധികം പോളിംഗ് ബൂത്തുകളാണ് ഏഴാം ഘട്ടത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കിയിരിക്കുന്നത്.
വാരണാസിയിൽ രണ്ടാമതും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഈ ഘട്ടത്തിലെ പ്രമുഖൻ. ബീഹാറിലെ പാറ്റ്ന സാഹിബിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്, ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന ശത്രുഘ്‌നൻ സിൻഹ, കേന്ദ്രമന്ത്രി രാംകൃപാൽ യാദവ്, മുൻ ലോക്‌സഭാ സ്‌പീക്കർ മീരാകുമാർ, ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവിന്റെ മകൾ മിസാ ഭാരതി എന്നിവരും ഇന്ന് ജനവിധി തേടുന്നു.
ജാർഖണ്ഡിൽ മുൻ മുഖ്യമന്ത്രി ഷിബു സോറൻ, പഞ്ചാബിൽ ബോളിവുഡ് നടൻ സണ്ണി ഡിയോൾ, കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ, കോൺഗ്രസ് നേതാവ് മനീഷ് തീവാരി,മുൻ മുഖ്യമന്ത്രി സുഖ്ബീർ സിംഗ് ബാദൽ, ബംഗാളിൽ മമതയുടെ മരുമകൻ അഭിഷേക് ബാനർജി, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ സഹോദര പൗത്രൻ ചന്ദ്രകുമാർ ബോസ്,ചണ്ഡിഗഢിൽ ബോളിവുഡ് നടിയും ബി.ജെ.പി സിറ്റിംഗ് എം.പിയുമായ കിരൺ ഖേർ, കോൺഗ്രസ് നേതാവ് പവൻകുമാർ ബൻസാൽ തുടങ്ങിയവരും മത്സരരംഗത്തുണ്ട്.