1.കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളില്‍ നടക്കുന്ന റീപോളിങ് ദൃശ്യങ്ങള്‍ ഇക്കുറി വെബ് കാസ്റ്റിംഗ് വഴി പൊതു ജനങ്ങള്‍ക്ക് കാണാന്‍ അനുമതിയില്ല. ദൃശ്യങ്ങള്‍ രഹസ്യമാക്കി വയ്ക്കുവാന്‍ ആണ് തീരുമാനം. ജില്ലാ കളക്ടര്‍മാര്‍ക്ക് മാത്രമാകും ദൃശ്യങ്ങള്‍ കാണാനാകുക. തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‌ദേശ പ്രകാരമാണിത്.
2.കഴിഞ്ഞ തവണ ഇരു മണ്ഡലങ്ങളിലും കള്ളാവോട്ടിങ് നടന്നു എന്ന് സ്ഥിരീകരിച്ചത് പരസ്യ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയായിരുന്നു.വോട്ടെണ്ണല്‍ അടുത്തതിനാല്‍ ആണ് കമ്മീഷന്റെ ഈ തീരുമാനം. ദൃശ്യങ്ങള്‍ തിരെഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖയാണെന്നു കളക്ടര്‍മാര്‍ വ്യക്തമാക്കി. 3.തര്‍ക്കത്തെ തുടര്‍ന്ന് കണ്ണൂരിലെ കുന്നിരിക്ക സ്‌കൂളില്‍ 52 ആം ബൂത്തിലെ നിറുത്തിവച്ച പോളിങ് പുനരാംഭിച്ചു. . വോട്ട് രേഖപെടുത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പോളിങ് നിറുത്തി വയ്ക്കാന്‍ കാരണം. . കാസര്‍ഗോട്ടെ ബൂത്തില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചെന്ന ആരോപണം ബഹളത്തിനിടയാക്കി. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് പരാതി നല്‍കി. പിലാത്തറയിലെ ബൂത്തില്‍ എല്‍ ഡി എഫ് യു ഡി എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. ധര്മടത്ത് ഓപ്പണ്‍ വോട്ടിനെ ചൊല്ലി പോളിംഗ് ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി. 4. 7 ബൂത്തുകളില്‍ കള്ള വോട്ടിംഗ് നടന്നതായി വ്യക്തമായതിനെ തുടര്‍ന്ന് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരമാണ് റീപോളിംഗ്. കനത്ത സുരക്ഷയിലാണ് റീപോളിംഗ് നടക്കുന്നത് . ആദ്യ മണികൂറില്‍ മികച്ച പോളിംഗാണു ബൂത്തുകളില്‍. മുഖപട അണിഞ്ഞെത്തുന്നവരെ പരിശോധിക്കാന്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം വനിതാ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. അതിനിടെ റീപോളിംഗ് നടപടിക്കെതിരെ കണ്ണൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥി കെ സുധാകരന്‍ രംഗത്തെത്തി. യു ഡി എഫ് റീപോളിംഗ് ആവശ്യപെട്ടിരുന്നില്ലെന്നു സുധാകരന്‍ പ്രതികരിച്ചു. 5.കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് ബൂത്തുകളിലാണ് റീപോളിംഗ്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരില്‍ ഒരു ബൂത്തിലുമാണ് റീപോളിംഗ് നടക്കുക. ധര്‍മ്മടത്ത് കുന്നിരിക്കയിലും വേങ്ങോട്ടുമാണ് റീ പോളിംഗ്. തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസില്‍ ആണ് റീ പോളിംഗ് നടക്കുന്നത്. 6. 7 സംസ്ഥാനങ്ങളിലായി രാജ്യത്തെ 59 മണ്ഡലങ്ങളില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി. പല മണ്ഡലങ്ങളിലും കനത്ത പോളിംഗ്. ബംഗാളില്‍ ബോട്ടെടുപ്പിനിടെ സംഘര്‍ഷം. ബസീര് ഘട്ടില്‍ ല്‍ ബി ജെ പി തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റു മുട്ടി.പോളിംഗ് ബൂത്തിന് നേരെ ബോംബേറ് നടന്നു. പോളിംഗ് തടസപ്പെട്ടു. നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയടക്കം ഇന്ന് വിധിയെഴുതുന്നു. ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിംഗാണു രേഖപ്പെടുത്തിയിരിക്കുന്നത്.കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡീഗഡിലും ഇന്നാണ് വോട്ടെടുപ്പ്. 7.പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പൊലീസുകാരുടെ പരാതികളും ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തങ്ങളുടെ , ബാലറ്റ് പേപ്പറുകള്‍ തിരിച്ചയച്ചു വോട്ടവകാശം നിഷേധിച്ചു എന്ന് കാട്ടി മുഖ്യ തിരെഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നാലു പൊലീസുകാര്‍ പരാതി നല്‍കിയിരുന്നു. പരാതി കമ്മീഷന്‍ ഡിജിപിക്ക് കൈമാറിയിരുന്നു. കള്ള വോട്ട അടക്കമുള്ള കേസുകള്‍ അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം തന്നെ ഈ പരാതികളും അന്വേഷിക്കുവാനാണ് തീരുമാനം 8.തന്നെ ആക്രമിച്ചത് മുന്‍ പരിചയമില്ലാത്തവരെന്നു സി.ഒ.ടി നസീറിന്റെ മൊഴി. ആക്രമിച്ച മൂന്നു പേരെയും കണ്ടാല്‍ തിരിച്ചറിയുമെന്നും നസീര്‍ പൊലീസിന് മൊഴി നല്‍കി. വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സി.ഒ.ടി നസീറിനാണ് കഴിഞ്ഞ ദിവസം വെട്ടേറ്റത്. തലശ്ശേരിയില്‍ വച്ചായിരുന്നു ആക്രമണം. 9.പുതിയസ്റ്റാന്റ് പരിസരത്ത് നില്‍ക്കുകയായിരുന്ന നസീറിനെ മൂന്നംഗ സംഘമാണ് അക്രമിച്ചത്. ആക്രമണത്തില്‍ കാര്യമായി പരിക്കേറ്റ നസീറിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബൈക്കിലെത്തിയ മൂന്നുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് നസീര്‍ പൊലീസിനോട് പറഞ്ഞു. 10. സി.ഒ.ടി നസീറിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. രാഷ്ട്രീയ അക്രമങ്ങള്‍ ഉപേക്ഷിക്കാന്‍ സി പി എം തയ്യാറായിട്ടില്ലന്ന സൂചനയാണ് വടകരയില്‍ കണ്ടതെന്ന് രമേശ് ചെന്നിത്തല. 11.അക്രമ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ സി.പി.എം തിരുമാനിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഈ ആക്രമണം. തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളെ ഏത് വിധേനയും നിശബ്ദരാക്കുക എന്ന സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രമാണ് സി.പി.എമ്മിനെ ഇപ്പോഴും നയിക്കുന്നത് എന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. 12.നരേന്ദ്രമോദിയുടെ കേദാര്‍ നാഥ് യാത്ര ചട്ട ലംഘനമെന്നു കാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. മോഡി പെരുമാറ്റ ലംഘനമാണ് നടത്തിയത് എന്നാണ് പരാതി. തൃണമൂല്‍ എം പി ഡെറിക് ഒബ്രിയാനാണ് പരാതി നല്‍കിയത് കേദാര്‍നാഥ് മാസ്റ്റര്‍ പ്ലാനിനെ പറ്റി മോഡി മാദ്ധ്യമങ്ങളോട് പ്രസ്താവന നടത്തിയത് ചട്ടലംഘനമെന്നും പരാതിയില്‍. 13. സിറോ മലബാര്‍ സഭയിലെ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരെ വ്യാജരേഖ ചമച്ച കേസില്‍ അറസ്റ്റിലായ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്‍ റിമാന്‍ഡില്‍. തൃക്കാക്കര മജിസ്‌ട്രേറ്റ് ആണ് പ്രതിയെ ഈ മാസം 31 വരെ റിമാന്‍ഡ് ചെയ്തത്. വ്യാജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തതും കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിര്‍മിച്ചതും ആദിത്യന്‍ എന്ന് പൊലീസ്. തേവരയിലെ കടയില്‍ വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയത്. രേഖ തയ്യാറാക്കിയത് സിറോ മലബാര്‍ സഭയിലെ ഒരു വൈദികന്‍ ആവശ്യപ്പെട്ടത് പ്രകാരം എന്ന് ആദിത്യന്റെ മൊഴി.