dfgdfg

1995ൽ പുറത്തിറങ്ങിയ 'നിർണ്ണയം' എന്ന മോഹൻലാൽ ചിത്രത്തിൽ ഡോക്ടർ റോയിയെ അവതരിപ്പിക്കേണ്ടിയിരുന്നത് മമ്മൂട്ടിയെന്ന് വെളിപ്പെടുത്തി ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ. ആ കഥാപാത്രവുമായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ ആയിരുന്നെന്നും മമ്മൂട്ടിക്ക് അപ്പോൾ ഡേറ്റ് ഇല്ലായിരുന്നത് കൊണ്ടാണ് ചിത്രം മോഹൻലാലിലേക്ക് എത്തിയതെന്നും സംഗീത് ശിവൻ പറഞ്ഞു. ചിത്രം മമ്മൂട്ടിയിൽ നിന്നും മോഹൻലാലിലേക്ക് എത്തിയപ്പോൾ തിരക്കഥയിൽ ഏറെ മാറ്റം വരുത്തേണ്ടതായി വന്നുവെന്നും അദ്ദേഹം പറഞ്ഞു.

'ആദ്യം ഞങ്ങൾ മമ്മൂട്ടിയെ ആയിരുന്നു ഡോക്ടർ റോയിയായി നിശ്ചയിച്ചിരുന്നത്. അദ്ദേഹത്തിന് അപ്പോൾ നല്ല തിരക്കായിരുന്നു. ഞങ്ങൾ കാത്തിരിക്കാൻ തീരുമാനിച്ചു. എന്നാൽ കാത്തിരുന്നിട്ടും മമ്മൂട്ടിയെ കിട്ടാതെ വന്നപ്പോഴാണ് ഞങ്ങൾ മോഹൻലാലിനെ ആ കഥാപാത്രമായി പരിഗണിച്ചത്. മമ്മൂട്ടിയായിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നതെങ്കിൽ സിനിമയിൽ ഏറെ മാറ്റങ്ങൾ ഉണ്ടാകുമായിരുന്നു. ചെറിയാൻ കൽപ്പകവാടിയും ഞാനും ചേർന്ന് മമ്മൂട്ടിക്കായി തയാറാക്കിയ കഥാപാത്രം ഏറെ സീരിയസ് സ്വഭാവത്തിലുളളതായിരുന്നു. നിർണ്ണയത്തിൽ ഗംഭീര പ്രകടനമാണ് മോഹൻലാൽ കാഴ്ചവെച്ചത്.' സംഗീത ശിവൻ പറയുന്നു.

മോഹൻലാലിന് വേണ്ടി സിനിമയിൽ ഹ്യുമറും റൊമാൻസും ഉൾപ്പെടുത്തിയെന്നും സംഗീത് ശിവൻ പറഞ്ഞു. സിനിമ കണ്ടിട്ട് തന്നെ ആദ്യം വിളിച്ചത് മമ്മൂട്ടി ആണെന്നും മമ്മൂട്ടി സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞപ്പോൾ തനിക്ക് സന്തോഷമായെന്നും സംഗീത് ശിവൻ വെളിപ്പെടുത്തി. 'ഇത് നല്ല സിനിമയാണ്, ഇതിൽ അവൻ തന്നെയാണ് നല്ലത്' എന്നാണ് മമ്മൂട്ടി അഭിപ്രായം പറഞ്ഞത്. 'മമ്മൂട്ടിയുടെ വാക്കുകൾ കേട്ടപ്പോഴാണ് എന്റെ ടെൻഷൻ മാറിയത്' സംഗീത് ശിവൻ ഓർക്കുന്നു.

സമാനമായ പ്രമേയം കൈകാര്യം ചെയ്യുന്ന അടുത്തിടെ പുറത്തിറങ്ങിയ 'ജോസഫ്' എന്ന ചിത്രത്തെക്കുറിച്ചും സംഗീത് വാചാലനായി. 'ജോസഫ്' ഒരു റിയലിസ്റ്റിക് സിനിമ ആയിരുന്നുവെന്നും എന്നാൽ 'നിർണ്ണയം' ഹീറോയിസത്തിന് പ്രാധാന്യം നൽകിയ ഒരു ചിത്രം ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ജോസഫു'മായി ബന്ധപ്പെട്ട വിവാദങ്ങളിൽ 'നിർണ്ണയ'ത്തിന്റെ പേരും വരുന്നുണ്ടെങ്കിൽ 'നിർണ്ണയ'ത്തെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടെന്നാണ് അതിന്റെ അർത്ഥമെന്നും സംഗീത ശിവൻ പറഞ്ഞു. 'നിർണ്ണയ'ത്തിൽ അവയവങ്ങൾക്കായി മനുഷ്യരെ കൊന്നില്ലെന്നും 'ജോസഫി'ൽ അത് ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ കാലത്ത് നിന്നും ഇന്ന് കാര്യങ്ങൾ വളരെ മോശമായെന്നാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.

'നിർണ്ണയ'ത്തെ ജനങ്ങൾ ഇപ്പോഴും ഓർക്കുന്നുണ്ടെന്നാണ് അതിന്റെ അർത്ഥമെന്നും സംഗീത് ശിവൻ പറഞ്ഞു. 'നിർണ്ണയ'ത്തിൽ അവയവങ്ങൾക്കായി മനുഷ്യരെ കൊല ചെയ്തില്ലെന്നും 'ജോസഫി'ൽ അത് ചെയ്യുന്നുണ്ടെങ്കിൽ അന്നത്തെ കാലത്ത് നിന്നും ഇന്ന് കാര്യങ്ങൾ വളരെ മോശമായെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാലിനെ വെച്ച് 'നിർണ്ണയം' പോലൊരു ചിത്രം ഇന്ന് ആലോചിക്കാൻ ഏറെ ബുദ്ധിമുട്ടാണെന്നും മോഹൻലാലിന്റെ താരമൂല്യത്തിൽ ഏറെ മാറ്റം വന്നിട്ടുണ്ടെന്നും സംഗീത് ശിവൻ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ താരമൂല്യം അനുസരിച്ചുളള ഒരു സിനിമ സംവിധാനം ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും അത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.