നാവിൽ കൊതിയൂറും ചിക്കൻ അനാർക്കലിയും സുന്ദരിപ്പുട്ടും ചിക്കൻ ഇഷ്‌ടപ്പെടുന്നവർക്ക് പരീക്ഷിക്കാൻ പറ്റിയ വിഭവമാണ് ചിക്കൻ അനാർക്കലി. വളരെ എളുപ്പത്തിൽ പാകം ചെയ്യാൻ പറ്റും എന്നതാണ് ഇത് വീട്ടമ്മമാർക്ക് പ്രിയങ്കരമാകാനൊരു കാരണം. ജാർഖണ്ഡ് വിഭവമായ ചിക്കൻ അനാർക്കലിയെ മലയാളികളായ നമുക്കും ഇഷ്ടമാവാതിരിക്കില്ല. സുന്ദരിപ്പുട്ട്, ചപ്പാത്തിയൊക്കെയാണ് ഈ വിഭവത്തിനൊപ്പം കഴിക്കാൻ യോജിച്ച ഭക്ഷണങ്ങൾ.
നാവിൽ കൊതിയൂറം ചിക്കൻ അനാർക്കലി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ... ഇഞ്ചി വെളുത്തുള്ളി തക്കാളി പച്ചമുളക് സവാള കസ്തൂരി മേത്തി മുളക് പൊടി കുരുമുളക് പൊടി ഉപ്പ് ഖരം മസാല മഞ്ഞൾപ്പൊടി പാം ഓയിൽ ചിക്കൻ300 ഗ്രാം ചിക്കൻ അനാർക്കലി തയ്യാറാക്കുന്ന വിധം ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് 50 ഗ്രാം പാം ഓയിൽ ഒഴിക്കുക. രണ്ട് ടീസ്പൂൺ സവാള,രണ്ട് സ്പൂൺ വെളുത്തുള്ളി അരിഞ്ഞത്,ഒരു സ്പൂൺ ഇഞ്ചി അരിഞ്ഞത്,രണ്ട് പച്ചമുളക് അരിഞ്ഞത് എന്നിവ അതിലേക്ക് ഇടുക.അതിനുശേഷം ആവശ്യത്തിന് കസ്തൂരി മേത്തി ,രണ്ട് സ്പൂൺ തക്കാളി അരിഞ്ഞതും അതിലേക്ക് ചേർത്ത് വഴറ്റുക.അതിനുശേഷം അതിലേക്ക് 300 ഗ്രാം ചിക്കൻ ഇട്ട് ഇളക്കുക. ആവശ്യത്തിന് ഉപ്പ് ചേർക്കുക, 1/2 സ്പൂൺ മഞ്ഞൾപ്പൊടി, ഒരു സ്പൂൺ മുളക് പൊടി,1/2കുരുമുളക് പൊടി, 1/2ഗരം മസാലയും ഒരു നുള്ള്. രണ്ട് തൊണ്ടൻ മുളക് തുടങ്ങിയവയും വേണം. തക്കാളിയുടെ രണ്ട് കഷ്ണം ആവാം. പാകത്തിന് വെള്ളം. അഞ്ച് മിനിട്ട് വേവിക്കുക ചിക്കൻ അനാർക്കലി റെഡി.
ചിക്കൻ അനാർക്കലിക്കൊപ്പം കഴിക്കാൻ പറ്റുന്ന വിഭവമാണ് സുന്ദരിപ്പുട്ട്. വിവിധ കളറുകളിൽ ആരെയും ആകർഷിക്കുന്നതാണ് സുന്ദരിപ്പുട്ട്.ഇതിന് മനോഹരമായ നിറങ്ങൾ സമ്മാനിക്കുന്നത് ബീറ്‌റ്രൂട്ട്, കാരറ്റ്,ചപ്പാത്തി മാവ്, അരിപ്പുട്ട് എന്നിവയാണ്.