mahaguru

ക്ഷേത്രത്തിലെ തർക്കം വളരെ നിസാരം. തർക്കിക്കുന്ന ഇരുകൂട്ടരും ഒറ്റ കാര്യത്തിൽ തികഞ്ഞ യോജിപ്പ്. അവർണരെ അവിടെ കയറ്റാൻ പാടില്ല. തർക്കം തീർക്കാനാകാതെ നിസഹായനായി ഗുരു മടങ്ങുന്നു. അവർണർ തന്നെ അവർണരെ മാറ്റിനിറുത്തുന്ന ദുരവസ്ഥ ഗുരുവിനെ ചിന്തിപ്പിക്കുന്നു. പാമ്പുകടിയേറ്റ പെൺകുട്ടിയെ ഗുരുവിന്റെ അടുത്തുകൊണ്ടുവരുന്നു. ഔഷധ ഇലകളുടെ വീര്യത്തിൽ അവളെ രക്ഷിക്കുന്നു. കുമാരനാശാൻ ഗുരുവിനൊപ്പം വരുന്നു.