ഫ്‌ളോറിഡ: ജനങ്ങളുടെ ജീവന് ഭീഷണിയായിരുന്നു ഭീമൻ ഉടുമ്പിനെ ഒടുവിൽ കൊന്നു. ഒരു വർഷത്തെ തെരച്ചിലനൊടുവിലാണ് ഈ ഉടുമ്പിനെ കീഴ്‌പ്പെടുത്തിയിരിക്കുന്നത്. കൊമൊഡൊ ഡ്രാഗണ് ശേഷം ലോകത്തിലെ ഏറ്റവും ഭാരമേറിയ രണ്ടാമത്തെ ഉടുമ്പാണിത്. അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കവുമുള്ള ഉടുമ്പിനെയാണ് കൊലപ്പെടുത്തിയത്. തന്ത്രശാലിയായ ഉടുമ്പിനെ കീഴ്‌പ്പെടുത്തിയ വിവരം ഫ്‌ളോറിഡയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷനാണ് ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഭീമൻ ഉരഗങ്ങളടക്കമുള്ള വിചിത്ര ജീവികളെ കാടിനുള്ളിലേക്ക് വിടരുതെന്ന് ഫ്‌ളോറിഡയിലെ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കമ്മീഷൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. സാധാരണയായി തെക്കൻ ഏഷ്യയിൽ കണ്ടുവരുന്ന ഭീമൻ ഉടുമ്പ് ഫ്‌ളോറിഡയിലേക്ക് കുടിയേറി പാർത്തതാണ്. കീ ലാർഗോയിലെ പ്രദേശവാസികൾക്ക് സ്ഥിരം തലവേദനയായിരുന്നു ഈ ഉടുമ്പ്. ഫ്‌ളോറിഡയിൽ വന്യ ജീവികളെ നടത്തുന്നതിന് നിയമ തടസമില്ല. ഈ നഗരത്തിലെ ഒരു വീട്ടിൽ നിന്നും മുമ്പ് വേറൊരു ഭീമൻ ഉടുമ്പിനെ കാണാതായിരുന്നു. അധികൃതരുടെ സഹായത്തോടെ പിന്നീട് ഇതിനെ കണ്ടെത്തിയിരുന്നു.