ksrtc

കോട്ടയം കെ.എസ്. ആർ.സിയിൽ നിന്നും കട്ടപ്പനയിലേക്ക് പോയ ബസിൽ കയറിയ കുട്ടിക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. നൂറ് രൂപയുടെ ചില്ലറത്തുട്ടുകളുമായി ബസിൽ കയറിയ അവൻ കണ്ടക്ടറിനോട് കട്ടപ്പനയിലേക്കുള്ള ടിക്കറ്റ് എത്രയെന്ന് ചോദിക്കുകയായിരുന്നു. കണ്ടക്ടറുടെ മറുപടികേട്ട് കുട്ടിയുടെ മുഖം മ്ളാനമായി, എന്നാൽ കട്ടപ്പനയ്ക്ക് തൊട്ട് മുൻപുള്ള സ്റ്റോപ്പിലേക്ക് എത്രയാവും ചാർജ്ജ് എന്ന് വീണ്ടുമവൻ ചോദിച്ചു അതിന്റെ ഉത്തരവും അവനെ സന്തോഷിപ്പിക്കുന്നതായിരുന്നില്ല. തുടർന്ന് രണ്ടും കൽപ്പിച്ച് നൂറു രൂപയ്ക്ക് എത്തുന്ന സ്ഥലത്ത് ഇറങ്ങിക്കൊള്ളാമെന്ന വാക്ക് നൽകി ചില്ലറത്തുട്ടുകൾ അവൻ കണ്ടക്ടർക്ക് നൽകുകയായിരുന്നു. കുട്ടി നൽകിയ ചില്ലറത്തുട്ടുകൾ എണ്ണിനോക്കുക പോലും ചെയ്യാതെ ബാഗിലിട്ട കണ്ടക്ടർ കട്ടപ്പനയിലേക്കുള്ള 119 രൂപയുടെ ടിക്കറ്റ് നൽകുകയും ചെയ്തു. നന്മമനസുള്ള കണ്ടക്ടറുടെ പ്രവൃത്തി ഒരു യാത്രക്കാരനാണ് ഫേസ്ബുക്കിലൂടെ പങ്ക് വച്ചത്. കണ്ടക്ടറിനോട് സോഷ്യൽ മീഡിയ ഒന്നായി നന്ദി പറയുകയാണ് ഇപ്പോൾ..

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കയ്യിൽ ആകെ ഉള്ളത് 100 രൂപ ആ കുട്ടിക്കു kottayam 2 kattappana വരണം ￰കിട്ടിയ ഒരു kSRTC ￰ബസ്സിൽ കേറി ടിക്കറ്റ് ചോദിച്ചു 119 രൂപ .....അതിനു മുൻപ് ഉള്ള സ്റ്റോപ്പ് ചോദിച്ചു കാഞ്ചിയാർ 113 രൂപ .....ഇത് കേട്ട് കണ്ടക്ടർ കുട്ടിയോട്........ പൈസ ഇല്ലേ ഡാ കൈയിൽ .....എന്റെ കൈയിൽ 100 രൂപയെ ഉള്ളു ....ഇതിനു പോവാൻ പറ്റുന്ന സ്ഥലത്തു ഞാൻ ഇറങ്ങികൊള്ളാം....ഉള്ളത് തരാൻ പറഞ്ഞ കണ്ടക്ടർ 119 ന്റെ ടിക്കറ്റ് കൈയിൽ കൊടുത്തു ............കൊടുത്ത പൈസയിൽ കുറച് നാണയ തുട്ടുകൾ ഉണ്ടായിരുന്നു......ആഹ് ചില്ലറ എണ്ണി പോലും നോക്കാതെ അദ്ദേഹം ബാഗിൽ ഇട്ടപ്പോൾ അഹ് കുട്ടിയുടെ മനസ്സിൽ എന്താവും തോന്നിയിട്ടുണ്ടാവുക ....,....? ഒരു ചെറു പുഞ്ചിരി മാത്രം അദ്ദേഹത്തിന് സമ്മാനിച്ചു അഹ് കുട്ടി ബസിൽ യാത്രയായി .........KL 15 A10 21