1. തലശേരിയില്‍ ആക്രമിക്കപ്പെട്ട വടകരയിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീര്‍ മൊഴി നല്‍കി. ആക്രമികളെ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയുമെന്ന് നസീര്‍ പൊലീസിന് മൊഴി നല്‍കി. വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് മൂന്ന് പേര്‍ അടങ്ങുന്ന മുന്‍ പരിചയമില്ലാത്ത സംഘമെന്നും മൊഴി. അപകട നില തരണം ചെയ്ത നസീര്‍ കോഴിക്കോട്ടെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. നസീറിന് എതിരായ ആക്രമണത്തിന് പിന്നില്‍ സി.പി.എം എന്ന ആരോപണവുമായി ആര്‍.എം.പിയും കോണ്‍ഗ്രസും രംഗത്ത് എത്തി.
2. നസീറിനെതിരായ ആക്രമണം തികച്ചും ഗൗരവതരമെന്ന് കെ.മുരളീധരന്‍. ആക്രമണം നടന്നത് മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജയരാജന്റെ അറിവോടെ. പി.ജയരാജന് നസീറിനോട് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. നസീറിന് എതിരായ ആക്രമണം സി.പി.എം ഗൂഢലോചനയെന്ന് കെ കെ രമ. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിടണമെന്നും പ്രതികരണം. ആക്രമണത്തില്‍ പങ്കില്ലെന്ന് സി.പി.എം
3. സീറോ മലബാര്‍ സഭയിലെ വ്യാജ രേഖ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തല്‍. കര്‍ദ്ദിനാളിന് എതിരെ ആഭ്യന്തര അന്വേഷണം കൊണ്ടുവരാനാണ് രേഖ ഉണ്ടാക്കിയത് എന്ന് അറസ്റ്റിലായ പ്രതി ആദിത്യന്റെ മൊഴി. പൊലീസ് അന്വേഷണം വരില്ലെന്ന് ഉറപ്പ് കിട്ടി. രേഖ ഉണ്ടാക്കാന്‍ പറഞ്ഞത് കര്‍ദ്ദിനാളിന്റെ മുന്‍ ഓഫീസ് സെക്രട്ടറിയായ വൈദികന്‍. വിഷയം സഭയ്ക്കുള്ളില്‍ ഒതുക്കുമെന്ന് ഉറപ്പ് നല്‍കിയത് ഫാ.ടോണി കല്ലൂക്കാരന്‍
4. പേര് പറഞ്ഞ കമ്പനികളില്‍ ജോലി ചെയ്തിട്ടില്ലെന്നും ആദിത്യന്‍ പൊലീസിന് മൊഴി നല്‍കി. തൃക്കാക്കര മജിസ്‌ട്രേറ്റ് പ്രതിയെ ഈ മാസം 31 വരെ റിമാന്‍സ് ചെയ്തു. ജരേഖ ആദ്യമായി ഇന്റര്‍നെറ്റില്‍ അപ്പ്‌ലോഡ് ചെയ്ത എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യന്റെ അറസ്റ്റ് ഇന്ന് രാവിലെയാണ് പൊലീസ് രേഖപ്പെടുത്തിയത്. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ വ്യാജരേഖ നിര്‍മിച്ചത് ആദിത്യന്‍ ആണെന്നും തേവരയിലെ കടയില്‍വെച്ചാണ് വ്യാജരേഖ തയ്യാറാക്കിയതെന്നും പൊലീസ് പറയുന്നു. ഇതിന് ഉപയോഗിച്ച കമ്പ്യൂട്ടറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
5. കാസര്‍കോട്, കണ്ണൂര്‍ മണ്ഡലങ്ങളിലെ റീ പോളിംഗിന് എതിരെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍. ഒന്നോ രണ്ടോ പേരുടെ കള്ള വോട്ടിനു വോട്ടര്‍മാരെ ശിക്ഷിക്കുന്നത് ശരിയല്ല. ഇത് ഭാവിയില്‍ കീഴ്വഴക്കങ്ങള്‍ സൃഷ്ഠിക്കുമെന്നും ജയരാജന്റെ വിമര്‍ശനം. അതേസമയം, കള്ളവോട്ട് നടന്ന മണ്ഡലങ്ങളില്‍ റീപോളിങ് തുടരുന്നു. ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര. പോളിംഗ് ശതമാനം കുറയില്ലെന്നു സൂചന.
6. ബൂത്തുകളില്‍ എത്തി വോട്ട് അഭ്യര്‍ത്ഥിച്ചെന്ന ആരോപണങ്ങള്‍ നിഷേധിച്ചു രാജ്‌മോഹന്‍ ഉണ്ണിത്താന്‍. താന്‍ ബൂത്തിലെത്തി വോട്ട് ചോദിച്ചെന്ന് തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം നിര്‍ത്തും. പുതിയങ്ങാടിയിലെ ബൂത്തില്‍ ടി വി രാജേഷ് കയറിയത് നിയമ വിരുദ്ധമെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കാസര്‍കോട്ടെ ബൂത്തില്‍ എത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വോട്ടര്‍മാരോട് വോട്ടഭ്യര്‍ത്ഥിച്ചെന്ന ആരോപണം ബഹളത്തിനിടയാക്കിയിരുന്നു. ഇത് സംബന്ധിച്ച് എല്‍ ഡി എഫ് പരാതി നല്‍കി
7. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ കള്ളകടത്തു കേസില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു ഡി.ആര്‍.ഐ. സ്വര്‍ണം വാങ്ങിയ ആളെ ഡി.ആര്‍.ഐ തിരിച്ചറിഞ്ഞു. കേസിലെ പ്രതിയായ അഭിഭാഷകന്‍ ബിജുവില്‍ നിന്നും സ്വര്‍ണം വാങ്ങിയത് മലപ്പുറം സ്വദേശി ഹക്കിമെന്നു ഡി.ആര്‍.ഐയുടെ കണ്ടെത്തി. തിരുവനന്തപുരത്തെ ഒരു ജൂവലറിയുടെ മാനേജരാണ് ഹക്കിമെന്നു ഡി.ആര്‍.ഐ. ഹക്കിമിന്റെ തിരുവനന്തപുരത്തേയും മലപ്പുറത്തെയും വീടുകളില്‍ ഡി.ആര്‍.ഐ റെയ്ഡ് നടത്തി.
8. ഹക്കിമും കൂട്ടാളികളും ഒളിവിലെന്ന് ഡി.ആര്‍.ഐ. കോടികളുടെ സ്വര്‍ണം ഹക്കിം പ്രതികളില്‍ നിന്നും വാങ്ങിയതായി സൂചന. കേസില്‍ സംശയമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരെ ഡി.ആര്‍.ഐ വീണ്ടും ചോദ്യം ചെയ്തിരുന്നു. എട്ടേകാല്‍ കോടി രൂപ വിലമതിക്കുന്ന 25 കിലോ സ്വര്‍ണമാണ് ദുബായില്‍ നിന്ന് കടത്തുതിനിടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടികൂടിതയത്. സ്വര്‍ണവുമായി പിടിയിലായ കഴക്കൂട്ടം സ്വദേശി സെറീന ഷാജിയെയും തിരുമല സ്വദേശി സുനില്‍ കുമാറിനെയും നിയോഗിച്ചത് അഭിഭാഷകനായ ബിജു മോഹന്‍ എന്ന് കണ്ടെത്തിയിരുന്നു.
9. ബിജു മോഹനനെ ഇടനിലക്കാരനാക്കി ഹക്കീം പല തവണ ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന പ്രതിയായ ബിജു വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ബിജുവിന്റെ സഹായിയായ വിഷ്ണുവിന് വേണ്ടിയും അന്വേഷണം പുരോഗമിക്കുകയാണ്. സ്ത്രീകളെ മറയാക്കിയായിരുന്നു സ്വര്‍ണ കടത്ത് നടത്തിയതെന്ന് ഡി.ആര്‍.ഐയുടെ അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
10. കണ്ണൂര്‍, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ റീപോളിങ് ദൃശ്യങ്ങള്‍ വെബ് കാസ്റ്റിംഗ് വഴി പൊതു ജനങ്ങള്‍ക്ക് കാണാന്‍ അനുമതിയില്ല. ദൃശ്യങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ തീരുമാനം. ജില്ലാ കളക്ടര്‍മാര്‍ക്ക് മാത്രമാകും ദൃശ്യങ്ങള്‍ കാണാന്‍ സാധിക്കുന്നത്. നടപടി, തിരെഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം പ്രകാരം
11. കഴിഞ്ഞ തവണ ഇരു മണ്ഡലങ്ങളിലും കള്ളാവോട്ടിംഗ് നടന്നു എന്ന് സ്ഥിരീകരിച്ചത് പരസ്യ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയായിരുന്നു. വോട്ടെണ്ണല്‍ അടുത്തതിനാല്‍ ആണ് കമ്മീഷന്റെ ഈ തീരുമാനം. ദൃശ്യങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക രേഖയാണെന്നു കളക്ടര്‍മാര്‍ വ്യക്തമാക്കി.