nitish-kumar-

ന്യൂഡൽഹി: മഹാത്മാഗാന്ധിയുടെ ഘാതകനായ ഗോഡ്സെ ദേശസ്നേഹിയാണെന്ന ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി പ്രജ്ഞാ സിംഗിന്റെ വിവാദ പരാമർശം അപലപനീയമാണെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രജ്ഞാ സിംഗിനെതിരെ എന്ത്​ നടപടി സ്വീകരിക്കുന്നുവെന്നത്​ ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്​. എന്നാൽ ഇത്തരം പരാമർശങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് പറഞ്ഞ നിതീഷ് ബി.ജെ.പി അവരെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടു. ഏഴാംഘട്ടത്തിൽ പാട്​നയിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം​. ലോക്​സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ തമ്മിൽ വലിയ ദൈർഘ്യമുണ്ടെന്നും വോട്ടർമാരുടെ സൗകര്യങ്ങൾക്ക്​ വേണ്ടി തിരഞ്ഞെടുപ്പ്​ നേരത്തേ പൂർത്തിയാക്കണമെന്നും ഇക്കാര്യത്തിൽ അഭിപ്രായ ഐക്യം രൂപീകരിക്കാനായി വിവിധ പാർട്ടി നേതാക്കളുമായി ചർച്ച നടത്തുമെന്നും നിതീഷ് വ്യക്തമാക്കി.