modi-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പുറത്ത് വന്ന എക്സിറ്റ് സർവേകൾ പ്രകാരം നരേന്ദ്രമോദി ഭരണത്തിൽ തുടരും. ടൈെസ് നൗ സർവേ പ്രകാരം എൻ.ഡി.എ 306 സീറ്റുകൾ നേടും. യു.പി.എയ്ക്ക് 132 സീറ്റ് ലഭിക്കും. 104 സീറ്റുകൾ മറ്റുള്ളവർ നേടും.റിപ്പബ്ലിക് - സീ വോട്ടർ സർവേ 287 സീറ്റാണ് എൻ.ഡി.എയ്ക്ക് പ്രവചിക്കുന്നത്. യു.പി.എയ്ക്ക് 128 സീറ്റുകൾ ലഭിക്കും. മറ്റുള്ളവർക്ക് 127 സീറ്റുകളും ലഭിക്കും. എ.ബി.പി സർവേ എൻ.ഡി.എയ്ക്ക് 298 സീറ്റും ന്യൂസ് എക്സ് 298 സീറ്റും പ്രവചിക്കുന്നു. ന്യൂസ് എക്സ് സർവേ ബി.ജെ.പി സഖ്യത്തിന് 298, യു.പി.എ ക്ക്118, എസ്‌.പി-ബി.എസ്.പി സഖ്യത്തിന് 25, മറ്റുള്ളവർക്ക് 101 സീറ്റുകളുമാണ് പ്രവചിക്കുന്നത്.

ഇന്ത്യാടുഡേ സർവേയിൽ കേരളത്തിൽ യു.ഡി.എഫ് 15-16 സീറ്റ് നേടുമെന്നാണ് പ്രവചിക്കുന്നത്. എൻ.ഡി.എ ഒരു സീറ്റ് നേടുമെന്നും സർവേ പ്രവചിക്കുന്നു.

ഇന്ത്യടുഡേ ആക്സിസ് സർവേ പ്രകാരം കർണാടക ബി.ജെ.പി തൂത്തുവാരും. 21 മുതൽ 25 വരെ സീറ്റുകൾ ബി.ജെ.പി നേടും. 20 സീറ്റുകൾ വരെ ബി.ജെ.പി നേടുമെന്ന് സുവർണ ന്യൂസും 18 സീറ്റുകൾ വരെ നേടുമെന്ന് ടിവി 9ഉം പ്രവചിക്കുന്നു.

ആന്ധ്രയിൽ തെലുങ്ക് ദേശം പാർട്ടിയെ തകർത്ത് വൈ.എസ്.ആർ കോൺഗ്രസിന് മുന്നേറ്റം.വൈ.എസ്.ആർ കോൺഗ്രസ് 18 മുതൽ 20 വരെ സീറ്റുകൾ നേടുമെന്നാണ് സർവേഫലങ്ങൾ. തമിഴ് നാട്ടിൽ ഡി.എം.കെ 34 മുതൽ 38 വരെ സീറ്റുകൾ നേടും. തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം തൂത്തുവാരുമെന്നാണ് ടൈംസ് നൗ എക്സിറ്റ് പോൾ ഫലങ്ങൾ. 34 മുതൽ 38 സീറ്റ് വരെ ഡി.എം.കെ-കോൺഗ്രസ്-സി.പി.എം തുടങ്ങിയ പാർട്ടികളുൾപ്പെട്ട സഖ്യം നേടുമെന്നാണ് പ്രവചനം.


മദ്ധ്യപ്രദേശിൽ ബി.ജെ.പി മുന്നേറ്റം പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ. 26 മുതൽ 28 സീറ്റ് വരെ ബി.ജെ.പി നേടുമെന്നും പരമാവധി മൂന്ന് സീറ്റുകൾ വരെ കോൺഗ്രസ് നേടുമെന്നും എക്സിറ്റ് പോൾ പ്രവചിക്കുന്നു.