exit-poll-kerala

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് വൻ വിജയം പ്രവചിച്ച് മാതൃഭൂമി എക്‌സിറ്റ് പോൾ ഫലം. വടകരയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി. ജയരാജനെ പരാജയപ്പെടുത്തി കെ മുരളീധരൻ മുന്നിലെത്തുമെന്നും എക്‌സിറ്റ് പോൾ ഫലം വ്യക്തമാക്കുന്നു. വയനാട്ടിൽ 51 ശതമാനം വോട്ട് രാഹുൽ ഗാന്ധി നേടുമെന്നും പ്രവചിക്കുന്നു.

എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന് 33 ശതമാനം വോട്ടാണ് ലഭിക്കുക. എൽ.‌‌‌ഡി. എ 12 ശതമാനം നേടുമെന്നും ഫലം വ്യക്തമാക്കുന്നു. വടകരയിൽ കെ മുരളീധരന് 47 ശതമാനം വോട്ടും പി. ജയരാജന് 41 ശതമാനം വോട്ടും ലഭിക്കുമെന്നും സർവെ ഫലം പ്രവചിക്കുന്നു. കണ്ണൂരും കാസർകോടും വിജയം കോൺഗ്രസിനോടൊപ്പമാണെന്നും ഫലം വ്യക്തമാക്കുന്നു. കണ്ണൂരിൽ കോൺഗ്രസ് 43%,​ എൽ.ഡി.എഫ് 41%,​ എൻ.ഡി.എ 13% വോട്ടുകൾ നേടും.

എന്നാൽ കാസർകോട് രാജ്മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് നേതൃത്വത്തെ പോലും ഞെട്ടിച്ചുകൊണ്ട് വിജയിക്കുമെന്നും സർവെ പ്രവചിക്കുന്നു. രാജ്മോഹൻ ഉണിണിത്താൻ 46 ശതമാനം വോട്ട് നേടുമ്പോൾ ഇടത് സ്ഥാനാർഥി സതീഷ് ചന്ദ്രന്‍ 33 ശതമാനവും ബി.ജെ.പി സ്ഥാനാർഥിക്ക് 18 ശതമാനവും വോട്ട് നേടുമെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു.