alathur

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് വൻ വിജയം നേടുമെന്ന് എക്സിറ്റ് പോൾ പ്രവചനം. മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും നടത്തിയ സർവേയിൽ രമ്യ ഹരിദാസ് 48 ശതമാനം വോട്ട് നേടുമെന്നും എൽ.ഡി.എഫിന്റെ പി.കെ. ബിജു 37 ശതമാനം വോട്ട് നേടുമെന്നും എൻ.ഡി.എ സ്ഥാനാർത്ഥി ടി.വി,​ ബാബു 13 ശതമാനം വോട്ട് നേടുമെന്നുമാണ് പ്രവചനം.

എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമർശം. ഇടതുപക്ഷത്തിന് തിരിച്ചടിയായെന്നാണ് സർവേയിൽ സൂചന. പി.കെ. ബിജുവിന്റെ ഹാട്രിക് വിജയമെന്ന സ്വപ്നം തകരുമെന്നും സർവേ ചൂണ്ടിക്കാട്ടുന്നു.