തിരുവനന്തപുരം:ലോക്‌സഭ തിരഞ്ഞെടുത്തിൽ കേരളത്തിൽ ഇടതുപക്ഷം വൻ മുന്നേറ്റം നടത്തുമെന്ന് ന്യൂസ് 18 എക്സിറ്റ് പോൾ സർവെ. മറ്റ് സർവെകളെല്ലാം കേരളത്തിൽ കോൺഗ്രസ് മുന്നേറ്റം നടത്തതുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 11മുതൽ 13 വരെ സീറ്റുകൾ എൽ.ഡി.എഫ് നേടുമെന്നാണ് എക്സിറ്റ് പോൾ പ്രവചനം.യു.ഡി.എഫ് 7 മുതൽ 9 വരെ സീറ്റ് നേടുമെന്നും ന്യൂസ് 18 പ്രവചിക്കുന്നു.
എൽ.ഡി.എഫിന് ലഭിക്കുന്ന സീറ്റുകളെല്ലാം സി.പി.എമ്മിന് ലഭിക്കുമെന്നാണ് എക്സിറ്റ് പോൾ സർവെ ഫലം വ്യക്തമാക്കുന്നത്. ബി.ജെ.പിക്ക് കേരളത്തിൽ ഒരു സീറ്റ് നേടുമെന്നും മുസ്ലിം ലീഗിന് രണ്ട് സീറ്റുകൾ ലഭിക്കുമെന്നും സർവെ പ്രവചിക്കുന്നു. 2014ലെ തിരഞ്ഞെടുപ്പിൽ കേരളത്തിൽ യു.ഡി.എഫിന് 12 സീറ്റും എൽ.ഡി.എഫിന് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.
ന്യൂസ് നേഷന്റെ എക്സിറ്റ് പോൾ സർവെയിൽ ഇടതുപക്ഷത്തിന് 5 മുതൽ 7 വരെ സീറ്റുകളാണ് ലഭിക്കുന്നതെന്ന് പ്രവചിക്കുന്നു. മറ്റ് സർവ്വെകളെല്ലാം ഇടതുപക്ഷത്തിന് 4 സീറ്റുവരെയാണ് നേടാനാകുകയെന്നാണ് പ്രവചിച്ചിരിക്കുന്നത്. രാജ്യത്ത് എൻ.ഡി.എ അധികാരം നിലനിർത്തുമെന്നാണ് മിക്ക സർവെ ഫലങ്ങളും വ്യക്തമാക്കുന്നത്.