pm-modi-

കലാപങ്ങൾക്ക് ഇരകളാകുന്നവരെ ആശ്വസിപ്പിച്ചും കലാപം നിയന്ത്രിക്കാൻ നിർദ്ദേശം നൽകിയും നരേന്ദ്രമോദി. ഇത് ജീവിതത്തില്ല. സിനിമയിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്ക് 'പി എം മോദി'യുടെ വീഡിയോ സോംഗിലാണ് ഈ ദൃശ്യങ്ങൾ ഉള്ളത്. വിവേക് ഒബ്‍റോയ് നായകനായെത്തുന്ന ചിത്രത്തിലെ 'ഈശ്വർ അള്ളാ' എന്നു തുടങ്ങുന്ന ഗാനമാണ് റിലീസ് ചെയ്തത്.

വിവേക് ഒബ്‍റോയ് അവതരിപ്പിക്കുന്ന മോദിയുടെ കഥാപാത്രമാണ് വീഡിയോയിൽനിറഞ്ഞുനില്‍ക്കുന്നത്. രണ്ട് മിനിറ്റ് നാല്‍പ്പത്തിയൊന്ന് സെക്കൻഡാണ് വീഡിയോയുടെ ദൈർഘ്യം.

'പി എം മോദി' എന്ന സിനിമയുടെ പ്രദർശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് പരാതി

ഉയർന്നിരുന്നു. ഇതേ തുടർന്ന് ചിത്രത്തിന്റെ പ്രദർശനത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ അനുമതി നൽകിയിരുന്നില്ല.