തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് വാശിയേറിയ മത്സരം നടന്ന തിരുവനന്തപുരത്ത് എൻ.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലം. മാതൃഭൂമി ന്യൂസ്-ജിയോവൈഡ് ഇന്ത്യാ എക്‌സിറ്റ് പോൾ സർവേയിലാണ് കുമ്മനം രാജശേഖരൻ 37 ശതമാനം വോട്ടുകൾ നേടി വിജയിക്കുമെന്ന് പ്രവചിക്കുന്നത്.
യു.ഡി.എഫ് സ്ഥാനാർത്ഥി കോൺഗ്രസിന്റെ ശശി തരൂർ 34 ശതമാനം വോട്ടുകൾ നേടി രണ്ടാംസ്ഥാനത്തെത്തും. എൽ.ഡി എഫ് സ്ഥാനാർത്ഥി സി. ദിവാകരന് 26 ശതമാനം വോട്ടുകൾ നേടുമെന്ന് എക്സിറ്റ് പോൾ ഫലം പറയുന്നു. ദേശീയ മാദ്ധ്യമങ്ങൾ നടത്തിയ സർവേയിലും തിരുവനന്തപുരത്ത് ബി.ജെ.പി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു.