election-

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടവും കഴിഞ്ഞതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്ത തുകയുടെ കണക്കു പുറത്ത് വിട്ടു. 839.03 കോടി രൂപയാണ് തിരഞ്ഞെടുപ്പ് കാലയളവിൽ ഇതുവരെ കമ്മിഷൻ പിടിച്ചെടുത്തത്. പണവും മദ്യവും മറ്റ് ലഹരി പദാർത്ഥങ്ങളും വിലപിടിപ്പുള്ള മറ്റ് ലോഹങ്ങളും ഇതിൽ ഉൾപ്പെടും.

294.41 കോടിരൂപയുടെ മദ്യവും 1270.36 കോടി രൂപയുടെ മയക്കുമരുന്ന് അടക്കമുള്ള ലഹരി പദാർത്ഥങ്ങളും 986.76 കോടി വിലവരുന്ന സ്വർണം ഉൾപ്പെടെയുള്ള ലോഹങ്ങളും 5.56 കോടിയുടെ മറ്റ് വസ്തുക്കളുമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തിരിക്കുന്നത് എന്ന് വാർത്താഏജൻസി റിപ്പോർട്ട് ചെയ്തു.

തിരഞ്ഞെടുപ്പിൽ വോട്ടർമാരെ സ്വാധീനിക്കാൻ പണവും മദ്യവും നൽകിയിരുന്നു. കാശ്മീരിൽ ലേയിലെ പ്രസ് ക്ലബിൽ മാദ്ധ്യമപ്രവർത്തകർക്ക് ബി.ജെ.പി പണം നൽകിയ കവറുകൾ സമ്മാനിച്ചത് വാർത്തയായിരുന്നു. ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ വിതരണത്തിനെത്തിച്ച പണമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ ഇടങ്ങളിൽ റെയ്ഡും നടത്തിയിരുന്നു.