ലോക്സഭയിലേക്കുള്ള ഏഴാം ഘട്ട തിരഞ്ഞെടുപ്പും അവസാനിച്ചതോടെ ഫലപ്രഖ്യാപനത്തിലേക്കാണ് രാജ്യം ഉറ്റുനോക്കുന്നത്. ഭരണകക്ഷിയായ ബി.ജി.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആശ്വാസം പകർന്നുകൊണ്ടുള്ള എക്സിറ്റ് പോൾ ഫലങ്ങളാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുറത്ത് വന്നിരിക്കുന്നത്. പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങളെല്ലാം ബി.ജെ.പിക്കും സഖ്യകക്ഷികൾക്കും വിജയപ്രതീക്ഷ നൽകുന്നതാണ്. ആറോളം സർവ്വേകൾ ബി.ജെപിപ്പ് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങളെ വിലയിരുത്തി സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ കുറിച്ച് നർമ്മത്തോടെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് അഡ്വ. ജയശങ്കർ. കേരളത്തിൽ യു.ഡി.എഫ് മുന്നേറ്റമാണ് ഭൂരിഭാഗം സർവ്വേകളും പ്രവചിക്കുന്നത്. എന്നാൽ ഇത്തരം പ്രവചനങ്ങൾ ശരിയായാലും ഇല്ലെങ്കിലും കേരളം ഭരിക്കുന്ന മുന്നണി അതിന്റെ പ്രവർത്തനങ്ങളിലോ നയസമീപനങ്ങളിലോ യാതൊരു മാറ്റവും വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ജയശങ്കർ കുറിക്കുന്നു. നവോത്ഥാനം, നവനിർമാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
സകല സർവേകളും പ്രവചിക്കുന്നത്. അംബാനിയുടെ ന്യൂസ് 18 മാത്രം എൽഡിഎഫിന്റെ വിജയം പ്രതീക്ഷിക്കുന്നു.
എക്സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. നവോത്ഥാനം, നവനിർമാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും.
നമുക്ക് ഒരുമിച്ച് മന്നേറാം
സർക്കാർ ഒപ്പമുണ്ട്അവസാനഘട്ട വോട്ടെടുപ്പും കഴിഞ്ഞു, എക്സിറ്റ് പോൾ സൂചനകൾ പുറത്തുവിട്ടു. പത്തിൽ ഒമ്പതു കൂട്ടരും ബിജെപി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ തിരിച്ചു വരുമെന്ന് പ്രവചിക്കുന്നു. അതിൽ തന്നെ ആറെണ്ണം 300ലധികം സീറ്റ് പ്രതീക്ഷിക്കുന്നു. പത്താമത്തെ എക്സിറ്റ് പോൾ തൂക്കുസഭയാണ് പ്രവചിക്കുന്നത്. അവിടെയും ബിജെപി തന്നെ ഏറ്റവും വലിയ ഒറ്റക്കക്ഷി.
പ്രീപോൾ സർവേ പോലെതന്നെ എക്സിറ്റ് പോളും തട്ടിപ്പാണെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. 21പാർട്ടികളെ കൂട്ടിക്കെട്ടി ബദൽ മന്ത്രിസഭ രൂപീകരിക്കാനുളള ശ്രമം തുടരുകയാണ്.
കേരളത്തിൽ യുഡിഎഫ് മന്നേറുമെന്നാണ് ഒന്നൊഴികെ സകല സർവേകളും പ്രവചിക്കുന്നത്. അംബാനിയുടെ ന്യൂസ് 18 മാത്രം എൽഡിഎഫിന്റെ വിജയം പ്രതീക്ഷിക്കുന്നു.
എക്സിറ്റ് പോൾ പ്രവചനം ശരിയായാലും ഇല്ലെങ്കിലും കേരള സർക്കാർ നയസമീപനങ്ങളിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ല. നവോത്ഥാനം, നവനിർമാണം, വടിവാൾ രാഷ്ട്രീയം, മസാല ബോണ്ട് എല്ലാം പൂർവാധികം ഭംഗിയായി നടക്കും.
നമുക്ക് ഒരുമിച്ച് മന്നേറാം
സർക്കാർ ഒപ്പമുണ്ട്