ന്യൂയോർക്ക്: വിദ്യാർത്ഥിയെ നിർബന്ധിത ലൈംഗിക ചൂഷണങ്ങൾക്ക് വിധേയയാക്കിയ അദ്ധ്യാപിക അറസ്റ്റിൽ. ന്യൂയോർക്കിലെ വാട്ടർലൂ ഹൈസ്‌കൂൾ വിദ്യാർത്ഥിയെ കാമപൂർത്തിക്കിരയാക്കിയ അതേ സ്‌കൂളിലെ മുൻ ജിം ട്രെയിനറായ ലിൻഡ്‌സെ ഹാൽെ്രസ്രഡിനാണ് അറസ്റ്റിലായത്. സ്നാപ്ചാറ്റിലൂടെ തന്റെ നഗ്ന ദൃശ്യങ്ങൾ കുട്ടിക്ക് ആദ്യം അയച്ചു കൊടുത്തു. പിന്നീട് തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയക്കുന്നുണ്ടോയെന്നാണ് ലിൻഡ്‌സെ ചോദിച്ചതെന്ന് കുട്ടിയുടെ മൊഴിയിൽ പറയുന്നു.പിന്നീട് കാറിന്റെ പിൻസീറ്റിൽ വച്ച് നിർബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങൾക്ക് ഇരയാക്കുകയായിരുന്നു എന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. ശല്യം സഹിക്കാനാവാതെ സംഭവം വീട്ടുകാരെ അറിയിക്കുകയായിരുന്നു. വീട്ടുകാരാണ് പരാതി നൽകിയത്.