പഞ്ചമിക്ക് പഠിക്കണം. അവർണർക്ക് പഠിക്കാൻ സ്വാതന്ത്ര്യവുമില്ല. എങ്കിലും അവളുടെ ഉത്സാഹം കണ്ട് രക്ഷിതാക്കൾ സ്‌കൂളിലേക്കയയ്ക്കാൻ തീരുമാനിക്കുന്നു. അയ്യൻകാളി അനീതികളെ ചോദ്യം ചെയ്യാനുള്ള യുവാക്കളുടെ സംഘത്തെ പരിശീലിപ്പിക്കുന്നു. അയ്യങ്കാളി ഗുരുവിനെ കാണാനെത്തുന്നു. താൻ വലിയ സിദ്ധനാണെന്ന് ഭാവിച്ച ഒരു വെളിച്ചപ്പാട് ഗുരുവിന്റെ സമീപമെത്തുന്നു. അയാളുടെ അവകാശവാദങ്ങൾ പൊളിയുന്നു.