1. നാവികസേനയ്ക്ക് വേണ്ടി വികസിപ്പിച്ചെടുത്ത നൂതന ആയുധ നിയന്ത്രണ സംവിധാനം?
പഞ്ചേന്ദ്രിയ
2. നാവികസേനയുടെ ഇന്ത്യക്കാരനായ ആദ്യ അഡ്മിറൽ ആര്?
എ.കെ. ചാറ്റർജി
3. ആദ്യത്തെ ചീഫ് ഒഫ് ജനറൽ സ്റ്റാഫ്?
റിയർ അഡ്മിറൽ ഡെ. ടി.എസ്. ഹാൾ
4. ഇന്ത്യയുടെ ആദ്യ തദ്ദേശ നിർമ്മിത മിസൈൽ ബോട്ട്?
ഐ.എൻ.എസ്. വിഭൂതി
5. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഹൈഡ്രോഗ്രാഫിക് സർവേഷിപ്പ് ഏത്?
ദർഷക്
6. തദ്ദേശീയമായി നിർമ്മിച്ച ഇന്ത്യയുടെ ഏറ്റവും വലിയ യുദ്ധക്കപ്പൽ?
ഐ.എൻ.എസ് ഡൽഹി
7. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ അന്തർവാഹിനി?
ഐ.എൻ.എസ്. ശൽക്കി
8. ഇന്ത്യയുടെ ആദ്യ മിസൈൽ ഫയറിങ് അന്തർവാഹിനി?
ഐ.എൻ.എസ് സിന്ധുശാസ്ത്ര
9. ഹിന്ദുസ്ഥാൻ ഷിപ്പ്യാർഡിൽ നിർമ്മിച്ച ഇന്ത്യയുടെ ആദ്യ യുദ്ധക്കപ്പൽ?
ഐ.എൻ.എസ് സാവിത്രി
10. ഇന്ത്യയുടെ രണ്ടാമത്തെ തദ്ദേശ നിർമ്മിത മിസൈൽ ബോട്ട്?
ഐ.എൻ.എസ്. വിപുൽ
11. ദക്ഷിണ മുംബയിലെ കൊളംബിയയിലുള്ള നേവൽ കമാൻഡിന്റെ ആശുപത്രി?
ഐ.എൻ.എച്ച്.എസ് അശ്വനി
12. ഇന്ത്യയിലെ ഏറ്റവും വലിയ നേവൽ ബേസ്?
ഐ.എൻ.എസ് കദംബ
13. 2009ൽ കമ്മിഷൻ ചെയ്ത ഇന്ത്യൻ നേവിയുടെ ലാൻ ഡിംഗ് ഷിപ്പ് ടാങ്കിന്റെ പേര്?
ഐ.എൻ.എസ് ഐരാവത്
14. ഇന്ത്യൻ നാവികസേന സുനാമി ദുരന്ത ബാധിതരെ സഹായിക്കാനായി മാലദ്വീപിൽ നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ കാസ്റ്റർ
15. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലും ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം?
ഓപ്പറേഷൻ മദദ്
16. നേവൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫിക് ലബോറട്ടറി സ്ഥിതിചെയ്യുന്നത്?
കൊച്ചി