temple

എടപ്പാൾ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മനാളിൽ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധി പൂജ നടത്തി. നരേന്ദ്ര മോദിയുടെ ജന്മനാളായ അനിഴം ദിനത്തിലാണ് ക്ഷേത്രത്തിൽ അദ്ദേഹത്തിനുവേണ്ടി പ്രത്യേക പൂജ നടത്തിയത്. വാരാണസിയിൽ വോട്ടെടുപ്പ് നടന്ന ദിവസമാണ് പൂജ നടന്നതെന്ന പ്രത്യേകതകൂടിയുണ്ട്. മുൻപ് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധി പൂജ വഴിപാടായി നടത്തിയിട്ടുണ്ട്. അടുത്തിടെ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷായുടെ ജന്മനാളിലും അഭീഷ്ടസിദ്ധി പൂജ പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ നടത്തിയിരുന്നു.

പ്രധാനമന്ത്രിയ്ക്കായി പന്നിയൂർ വരാഹമൂർത്തി ക്ഷേത്രത്തിൽ അഭീഷ്ടസിദ്ധി പൂജ കഴിപ്പിക്കുവാൻ ബി.ജെ.പി സംസ്ഥാന നേതാക്കളായ വി.ടി.രമ, മഠത്തിൽ രവി,കെ.നാരായണൻ,രവി തേലത്ത് തുടങ്ങിയവർ എത്തിയിരുന്നു.