നിലപാടുകൾ കൊണ്ടും സംവിധാന മികവുകൊണ്ടും ഏറെ വേറിട്ടു നിൽക്കുന്ന നടിയാണ് ഗീതു മോഹൻദാസ്. ബാലതാരമായി സിനിമയിലേക്കെത്തിയ താരം ഇപ്പോഴിതാ പുത്തൻ മേക്കോവർ നടത്തിയിരിക്കുകയാണ് ഗീതു. മുടിയുടെ നീളം കുറച്ചും അത് ചുവപ്പ് കളർ ചെയ്തും നിൽക്കുന്ന ചിത്രമായിരുന്നു പുറത്ത് വന്നത്.
"ഒന്നും ശരിയായ രീതിയിൽ പോയില്ലെങ്കിൽ ചുവപ്പിന്റെ വഴിയെ പോവൂ " എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റാഗ്രാം പേജിലൂടെ നടി തന്നെയാണ് ചിത്രം പുറത്ത് വിട്ടത്. നടിയുടെ മേക്കോവർചിത്രത്തിന് താഴെ കുഞ്ചാക്കോ ബോബൻ, പാർവതി, റിമ കല്ലിങ്കൽ, വിജയ് യേശുദാസ്, നിമിഷ സജയൻ തുടങ്ങി നിരവധി സിനിമാ താരങ്ങളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
നടൻ മോഹൻലാലിനൊപ്പം ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെയായിരുന്നു ഗീതു വെള്ളിത്തിരയിലെത്തുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിൽ മികച്ച ബാലതാരത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. ഗീതു സംവിധാനം ചെയ്ത മൂത്തോൻ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ഗീതു മോഹൻദാസും ചേർന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയത്. സാഹസിക ചലച്ചിത്രമായി ഒരുക്കുന്ന ചിത്രത്തിൽ നിവിൻ പോളിയ്ക്കൊപ്പം ശോഭിത, ശശാങ്ക് അറോറ, ഹരീഷ് ഖന്ന, അലൻസിയർ, ദിലീഷ് പോത്തന്‍, സുജിത് ശങ്കർ, സൗബിൻ ഷാഹിർ, റോഷൻ മാത്യു തുടങ്ങി വമ്പൻ താരങ്ങളാണ് അണിനിരക്കുന്നത്.