house-

ഒരു വീട് പണിയുന്പോൾ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. വീടിൻറെ കിഴക്ക് വടക്ക് സ്ഥാനത്ത് സ്റ്റെയർകേസ് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.വീടിന്‌റെ കിഴക്ക് വടക്ക് ഭാഗത്ത് ചവിട്ടി കയറുന്ന രീതിയിലുള്ള സ്റ്റെയർകേസുകൾ വന്നുകഴിയുന്പോൾ അവിടെ താമസിക്കുന്നവർക്ക് മാനസികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും.വീടിന് ഗെയിറ്റ് വയ്ക്കുന്പോൾ ഒരുപാട് ഉയരത്തിൽ കെട്ടരുത്. അങ്ങനെ വരുന്പോൾ ജയിൽ പോലെയായിപ്പോകും.ഇത്തരത്തിൽ വാസ്തുപരമായ പലവിധത്തിലുള്ള അറിവുകൾ കൗമുദി ടിവിയിലെ ദേവാമൃതം എന്ന പരിപാടിയിലൂടെ പ്രമുഖ ജ്യോതിഷാചാര്യനായ ഡോ. ഡെന്നിസ് ജോയി പങ്കുവയ്ക്കുന്നു.