vijay

ന്യൂഡൽഹി: ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച വനിതാ സിനിമാ സംവിധായകരിൽ ഒരാളായ വിജയ മുലെയ് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 98 വയസായിരുന്നു. ഡോക്യുമെന്ററി ഫിലിംമേക്കർ, ചലച്ചിത്രാദ്ധ്യാപിക, ഫിലിം സൊസൈറ്റി നേതാവ് എന്നീ നിലകളിലും ശ്രദ്ധേയയാണ്. 1959ൽ ഡൽഹി ഫിലിം സൊസൈറ്റിയുടെ സ്ഥാപക. ''ഏക് അനേക് ഔർ ഏക്‌താ"യാണ് പ്രശസ്തമായ ചിത്രം. ഇന്ത്യൻ നവ സിനിമയുടെയും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെയും മുന്നിൽ നിന്ന് നയിച്ച വിജയ എഫ്.എഫ്.എസ്.ഐയുടെ മുൻ അദ്ധ്യക്ഷ കൂടിയാണ്. സത്യജിത് റായി, മൃണാൾ സെൻ, ഘട്ടക്ക് എന്നിങ്ങനെയുള്ള സുഹൃദ്‌വലയത്തിലെ പ്രധാനി. മികച്ച വിദ്യാഭ്യാസ സിനിമയ്ക്കുള്ള ദേശീയ അവാർഡ്, വി. ശാന്താറാം അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മകൾ സുഹാസിനി മുലെയ് നടിയും ഡോക്യുമെന്ററി സംവിധായികയുമാണ്.