news

1. സീറോ മലബാര്‍സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ ആദിത്യന്റെ ആരോപണങ്ങള്‍ തള്ളി അതിരൂപത. ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് വ്യാജരേഖ ഉണ്ടാക്കിയത് എന്ന വാദം തെറ്റെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും തിരക്കഥ തയ്യാറാക്കിയുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും പ്രതികരണം.




2. കേസില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നും ആവശ്യം. വിമര്‍ശനവുമായി അതിരൂപത രംഗത്ത് എത്തിയത് കേസില്‍ വൈദിക സമിതിയും എ.എം.ടിയും നിലപാട് കടുപ്പിച്ചതോടെ. അറസ്റ്റിലായ ആദിത്യനെ അനധികൃതമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും വൈദികന്‍ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
3. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനം. കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റിന് പിന്നാലെ ഫാ. ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങള്‍ തള്ളി അതിരൂപത തന്നെ രംഗത്ത് എത്തിയത്. അതേസമയം, മെയ് 31 വരെ റിമാന്‍ഡ് ചെയ്ത ആദിത്യക്ക് നിയമ സഹായം ഉറപ്പു വരുത്താനും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
4. കേരളത്തില്‍ ഇടതുപക്ഷം വന്‍ വിജയം നേടും എന്നുള്ള കാര്യത്തില്‍ സംശയം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇക്കാര്യത്തില്‍ മുന്‍പ് പറഞ്ഞ അഭിപ്രായത്തില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുക ആണ്. എന്നാല്‍ കേന്ദ്രത്തില്‍ ആരും വരും എന്ന് അറിയാന്‍ 23 വരെ കാത്തിരിക്കണം. 2004-ല്‍ എന്‍.ഡി.എ വരും എന്നായിരുന്നു മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. പക്ഷേ വന്നത് യു.പി.എ ആയിരുന്നു. ഒരു ഊഹത്തെ പറ്റി മറ്റൊരു ഊഹം നടത്തേണ്ടതില്ല എന്നും മുഖ്യമന്ത്രി
5. ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. ശബരിമലയില്‍ സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിപ്പിച്ചത് ആരാണ് എന്ന് എല്ലാവര്‍ക്കും അറിയാം. സമരം ചില ആള്‍ക്കാരെ ആക്രമിക്കാന്‍ വേണ്ടി മാത്രം സംഘടിപ്പിച്ചത് ആയിരുന്നു എന്ന് അതിന് നേതൃത്വം നല്‍കിയവര്‍ തന്നെ പറഞ്ഞു കഴിഞ്ഞു. സര്‍ക്കാര്‍ ശ്രമിക്കുന്നത് ശബരിമലയെ സംരക്ഷിക്കാന്‍. ശബരിമലയുടെ വികസനത്തിനായി ചീഫ് സെക്രട്ടറി നേതൃത്വം നല്‍കുന്ന ഉന്നതാധികാര സമിതിയെ ചുമതല പെടുത്തിയിട്ടുണ്ട് എന്നും മുഖ്യമന്ത്രി
6. യൂറോപ്യന്‍ പര്യടനം കേരളത്തിന് ഗുണകരം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അടിത്തറ ഒരുക്കാന്‍ ഉതകുന്ന നിരവധി കാര്യങ്ങള്‍ സന്ദര്‍ശനത്തിനിടെ ചര്‍ച്ച ചെയ്യാനായി. പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ യോഗം വിളിക്കും എന്നും ഡച്ച് മാതൃക കൂടി പരിഗണിച്ചാവും തീരുമാനം എടുക്കുക എന്നും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍
7. പൊലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച് ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഹൈക്കോടതിയിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണത്തില്‍ പൊലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുക ആണ്. ഫലപ്രഖ്യാപനത്തിന് ശേഷം വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂ. ആരോപണത്തെ കുറിച്ച് അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി.
8. തപാല്‍ ബാലറ്റില്‍ ക്രമക്കേട് കാണിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് നല്‍കിയ തപാല്‍ ബാലറ്റുകള്‍ പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം ഭരണഘടനയുടെ 329-ാം വകുപ്പ് പ്രകാരം നിലനില്‍ക്കുന്നത് അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
9. പ്രളയം സംബന്ധിച്ച് അമികസ്‌ക്യൂരി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അമികസ്‌ക്യൂറിയുടേത് ശാസ്ത്രീയ പഠനം അല്ല എന്ന് സത്യവാങ്മൂലം. ശാസ്ത്രലോകം തള്ളിയ കണക്ക് വച്ചാണ് കണക്ക്. അതിവര്‍ഷം തന്നെ ആണ് പ്രളയത്തിന് കാരണം. ഇക്കാര്യം കേന്ദ്ര ജല കമ്മിഷനും അംഗീകരിച്ചതാണ്. ജുഡീഷ്യല്‍ അന്വേഷണം വേണ്ട എന്നും സത്യവാങ്മൂലത്തില്‍ സംസ്ഥാന സര്‍ക്കാര്‍
10. കേരളത്തെ പിടിച്ചുലച്ച പ്രളയത്തിന് കാരണം ഡാം മാനേജ്‌മെന്റിലെ വീഴ്ച ആണെന്ന് ആയിരുന്നു അമികസ്‌കൂറി ജേക്കബ് പി അലക്സ് കണ്ടെത്തിയത്. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അമികസ്‌ക്യൂരി ആവശ്യപ്പെട്ടിരുന്നു. പ്രളയം കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചു എന്ന് ആരോപിക്കുന്ന ഒട്ടേറെ ഹര്‍ജികള്‍ പരിഗണനയ്ക്ക് വന്നതോടെ ആണ് ഹൈക്കോടതി അമികസ്‌ക്യൂരിയെ നിയോഗിച്ചത്
11. ഇറാനെതിരെയുള്ള അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ ലോകത്ത് വീണ്ടുമൊരു യുദ്ധത്തിനുള്ള സാഹചര്യങ്ങള്‍ ഒരുക്കവെ ഇറാന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ്. ഇറാന്‍ യുദ്ധത്തിന് ശ്രമിച്ചാല്‍ അതായിരിക്കും ഇറാന്റെ ഔദ്യോഗിക അന്ത്യമെന്നും അമേരിക്കയെ പേടിപ്പിക്കാമെന്ന് ഒരിക്കലും കരുതേണ്ടെന്നും ഡൊണാള്‍ഡ് ട്രംപ്. ഇറാനുമായി യുദ്ധത്തിന് ഇല്ലെന്ന് അമേരിക്കന്‍ വിദേശ സെക്രട്ടറി മൈക് പൊംപേയോ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെ ആണ് അമേരിക്കന്‍ പ്രസിഡന്റിന്റെ ട്വീറ്റ്.
12. ഇറാന്‍ ഒരു സാധാരണ രാജ്യത്തെ പോലെ പെരുമാറണം. അമേരിക്കന്‍ താത്പര്യങ്ങള്‍ ആക്രമിക്കപ്പെട്ടാല്‍ പ്രതികരിക്കുമെന്നും പൊംപിയോ വ്യക്തമാക്കി. ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ അസ്വാരസ്യങ്ങള്‍ കൂടുന്നതിനടെ റഷ്യയില്‍ വച്ചാണ് വിദേശകാര്യ സെക്രട്ടറിയുടെ പ്രതികരണം. അമേരിക്കയുമായി യുദ്ധത്തിന് ഇല്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വാരമാണ് ഇറാന്‍ തീരത്തേക്ക് അമേരിക്ക സൈനിക വ്യൂഹത്തെ അയച്ചത്. ഇറാനെ ലക്ഷ്യമിട്ട് മിസൈല്‍ വേധ യുദ്ധക്കപ്പലായ യു.എസ്.എസ് അര്‍ലിംഗ്ടണാണ് അമേരിക്ക അയച്ചത്. അതിനൂതനമായ പാട്രിയോട്ട് മിസൈലുകളും വിന്യസിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു