ബി.പി.എ കോഴ്സിന് അപേക്ഷിക്കാം
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുളള സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ നടത്തുന്ന ഒന്നാം വർഷ ബി.പി.എ കോഴ്സുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം.
പരീക്ഷാഫലം
കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ് അഞ്ചാം സെമസ്റ്റർ ബി.എസ് സി എൻവയോൺമെന്റൽ സയൻസ് ആൻഡ് എൻവയോൺമെന്റ് ആൻഡ് വാട്ടർ മാനേജ്‌മെന്റ്, ബി.എസ് സി കെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ കെമിസ്ട്രി (2016 അഡ്മിഷൻ - റഗുലർ, 2015, 2014 & 2013 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷാഫലങ്ങൾ വെബ്‌സൈറ്റിൽ. സൂക്ഷ്മപരിശോധനയ്ക്കും പുനഃപരിശോധനയ്ക്കും ജൂൺ 4 വരെ അപേക്ഷിക്കാം.
പരീക്ഷാഫീസ്
നാലാം സെമസ്റ്റർ ബി.ടെക് (2008/2013 സ്‌കീം) സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 50 രൂപ പിഴയോടെ 30 വരെയും 125 രൂപ പിഴയോടെ ജൂൺ 1 വരെയും ഓൺലൈനായി അപേക്ഷിക്കാം. സെഷണൽ ഇംപ്രൂവ്‌മെന്റ്, മേഴ്സിചാൻസ് വിദ്യാർത്ഥികൾ സർവകലാശാലയിൽ നേരിട്ട് അപേക്ഷിക്കണം.
പ്രവേശന പരീക്ഷ
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടക്കുന്ന സായാഹ്ന കോഴ്സായ അഡ്വാൻസ്ഡ് പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷന്റെ പ്രവേശന പരീക്ഷ 27 ന് 10 ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ നടത്തും.
പരിശീലന പരിപാടി
സർവകലാശാല വാണിജ്യ വിഭാഗം ജി.എസ്.ടി യെക്കുറിച്ചുളള 5 ദിവസത്തെ പരിശീലന പരിപാടി 22 മുതൽ ഗിഫ്റ്റ് കാമ്പസിൽ (ചാവടിമുക്ക്) സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുളളവർ ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷനിൽ റിപ്പോർട്ട് ചെയ്യണം.