അപേക്ഷ തീയതി
രണ്ടാം സെമസ്റ്റർ എം.എ / എം.എസ്‌സി /എം.കോം/ എം.സി.ജെ / എം.എച്ച്.എം/ എം.എസ്.ഡബ്ല്യു/ എം.ടി.എ. ആൻഡ് എം.ടി.ടി.എം. (സി.എസ്.എസ്. 2019 അഡ്മിഷൻ റഗുലർ/ 2015, 2016, 2017 അഡ്മിഷൻ സപ്ലിമെന്ററി/ 2012, 2013, 2014 അഡ്മിഷൻ മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ 23 മുതൽ 29 വരെയും 500 രൂപ പിഴയോടെ 31 മുതൽ ജൂൺ മൂന്നു വരെയും 1000 രൂപ സൂപ്പർഫൈനോടെ ജൂൺ നാലു മുതൽ ആറുവരെയും അപേക്ഷിക്കാം. ആദ്യ മേഴ്‌സി ചാൻസ് (2014 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 5000 രൂപയും, രണ്ടാം തവണയെഴുതുന്നവർ (2013 അഡ്മിഷൻ) 7000 രൂപയും അവസാന മേഴ്‌സി ചാൻസ് (2012 അഡ്മിഷൻ) പരീക്ഷയെഴുതുന്നവർ 10000 രൂപയും സ്‌പെഷൽ ഫീസായി സി.വി ക്യാമ്പ് ഫീസിനും പരീക്ഷഫീസിനും പുറമേ അടയ്ക്കണം. റഗുലർ വിദ്യാർത്ഥികൾ കോളേജ് വഴി ഇപേയ്‌മെന്റിലൂടെയാണ് ഫീസടയ്‌ക്കേണ്ടത്. സപ്ലിമെന്ററി വിദ്യാർഥികൾ epay.mgu.ac.in എന്ന സൈറ്റിലൂടെ ഫീസടയ്ക്കണം. 23ന് പോർട്ടൽ തുറക്കും. കോളേജുകൾക്ക് പിഴയില്ലാതെ 30 വരെയും 500 രൂപ പിഴയോടെ ജൂൺ മൂന്നുവരെയും 1000 രൂപ സൂപ്പർഫൈനോടെ ആറുവരെയും ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
ആർ.എൽ.വിയിൽ എം.എ
തൃപ്പൂണിത്തുറ ആർ.എൽ.വി കോളേജ് ഒഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്‌സിൽ എം.എ കോഴ്‌സുകൾക്ക് അപേക്ഷിക്കാം. എം.എ വോക്കൽ, വീണ, വയലിൻ, മൃദംഗം, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, കഥകളി സംഗീതം, ചെണ്ട, മദ്ദളം കോഴ്‌സുകളാണുള്ളത്. 30 വരെ അപേക്ഷ നൽകാം. ബന്ധപ്പെട്ട വിഷയത്തിൽ 50 ശതമാനം മാർക്കോടെയുള്ള ബി.എ. ബിരുദമാണ് യോഗ്യത. എസ്.സി /എസ്.ടി വിഭാഗക്കാർക്ക് ഡിഗ്രി വിജയം മതി.
പരീക്ഷഫലം
നാലാം സെമസ്റ്റർ എം.എസ്‌സി മോളിക്യുലാർ ബയോളജി ആൻഡ് ജനിറ്റിക് എൻജിനിയറിംഗ് (റഗുലർ, ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജൂൺ ഒന്നു വരെ അപേക്ഷിക്കാം.