psc-office-pattom
KERALA PUBLIC SERVICE COMMISSION OFFICE - PATTOM

സത്യപ്രസ്താവന-വനിതാ പൊലീസ് കോൺസ്റ്റബിൾ
കാറ്റഗറി നമ്പർ 653/2017 പ്രകാരം വനിതാ പൊലീസ് കോൺസ്റ്റബിൾ തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർ ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിട്ടുളള നിശ്ചിത മാതൃകയിലുളള സത്യപ്രസ്താവന പൂരിപ്പിച്ച് 23 നകം പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം.


അഭിമുഖം
കാറ്റഗറി നമ്പർ 90/2018 പ്രകാരം ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ എച്ച്.എസ്.എസ്.ടി (ജൂനിയർ) കെമിസ്ട്രി(പട്ടികജാതി/പട്ടികവർഗ്ഗക്കാർക്കായി മാത്രം) തസ്തികയിലേക്ക് 24 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


ഒറ്റത്തവണ വെരിഫിക്കേഷൻ
കാറ്റഗറി നമ്പർ 251/2018 പ്രകാരം കിർത്താഡ്സിൽ ക്യൂറേറ്റർ തസ്തികയിലേക്ക് 23,24 തീയതികളിലും കാറ്റഗറി നമ്പർ 140/2018 പ്രകാരം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ അനാട്ടമി(എൻ.സി.എ-എസ്.സി.സി.സി ) തസ്തികയിലേക്ക് 22 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.


വകുപ്പുതല പരീക്ഷ
സർവേയും ഭൂരേഖയും വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻ/ഹെഡ് ഡ്രാഫ്റ്റ്സ്മാൻമാർക്കുവേണ്ടിയുളള (സ്‌പെഷ്യൽ ടെസ്റ്റ്) വകുപ്പുതല പരീക്ഷയ്ക്ക് 21 മുതൽ ജൂൺ 19 വരെ ഡിപ്പാർട്ട്‌മെന്റൽ പരീക്ഷ ഒറ്റത്തവണ രജിസ്‌ട്രേഷൻ വഴി ഓൺലൈനായി അപേക്ഷിക്കാം.