1. മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ എക്സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്ത്. എക്സിറ്റ് പോള്‍ ഫലങ്ങളും യാഥാര്‍ത്ഥ്യവും തമ്മില്‍ ബന്ധമില്ല. ചാനലുകള്‍ എക്സിറ്റ് പോള്‍ ഫലങ്ങള്‍ നടത്തിയത് പ്രി പോള്‍ സര്‍വേകള്‍ ശരി എന്ന് വരുത്താന്‍. എക്സിറ്റ് പോള്‍ വഴി പുറത്ത് വന്നത് കോര്‍പ്പറേറ്റുകള്‍ ആഗ്രഹിച്ച പ്രകാരം. ബി.ജെ.പി അധികാരത്തില്‍ വരേണ്ടത് കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്
2. ബി.ജെ.പി അധികാരത്തില്‍ വരുന്നത് ദുരന്തം ആണ്. പല ഇലക്ഷനും തോറ്റിട്ടുണ്ട് എന്നാല്‍ കരഞ്ഞിരിക്കുന്നവര്‍ അല്ല പ്രതിപക്ഷം. ബി.ജെ.പി വോട്ടുകള്‍ യു.ഡി.എഫിന് പോയിട്ടില്ല എങ്കില്‍ എല്‍.ഡി.എഫിന് സീറ്റ് വര്‍ദ്ധിക്കും എന്നും കോടിയേരി. എസ്.ഡി.പിക്കും ബി.ജെപിക്കും കോടയേരിയുടെ രൂക്ഷ വിമര്‍ശനം. എസ്.ഡി.പി കേരളം കണ്ട ഏറ്റവും വലിയ തീവ്രവാദി സംഘടന.
3. ഹൈസ്‌കൂള്‍- ഹയര്‍സെക്കന്‍ഡറി ഏകീകരണം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ വിളിച്ച യോഗം പരാജയം. പൊതുവിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗമാണ് ഹയര്‍ സെക്കന്‍ഡറി അദ്ധ്യാപക സംഘടനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പരാജയപ്പെട്ടത്. സംഘടനകള്‍ ഒറ്റക്കെട്ടായി നിന്ന് ഏകീകരണത്തെ എതിര്‍ക്കുകയും ചര്‍ച്ച ബഹിഷ്‌കരിക്കുകയും ചെയ്തു.
4. ഹൈസ്‌കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിന് എതിരെ ജൂണ്‍ മൂന്ന് മുതല്‍ സമരം ആരംഭിക്കുമെന്നും അദ്ധ്യാപക സംഘടനാ പ്രതിനിധികള്‍ അറിയിച്ചു. ഒന്ന് മുതല്‍ 12 വരെയുള്ള ക്ലാസുകളെ ആകെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമം. ചര്‍ച്ചയ്ക്ക് ശേഷമേ തീരുമാനം എടുക്കൂ എന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ഈ അധ്യയനവര്‍ഷം ഖാദര്‍ കമ്മിറ്റിയുടെ മൂന്ന് ശുപാര്‍ശകള്‍ നടപ്പാക്കാനാണ് നീക്കം. വിഷയത്തില്‍ ഈ മാസം 28ന് വീണ്ടും ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി
5. കെവിന്‍ വധക്കേസിലെ 37-ാം സാക്ഷി രാജേഷിനെ മര്‍ദ്ദിച്ചതിന് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറാം പ്രതി മനു 13-ാം പ്രതി ഷിനു എന്നിവരാണ് രാജേഷിനെ മര്‍ദ്ദിച്ചത്. മര്‍ദ്ദനം, കോടതിയില്‍ സാക്ഷി പറയരുത് എന്ന് ഭീഷണിപ്പെടുത്തി കൊണ്ട് ആയിരുന്നു മര്‍ദ്ദനം. സാക്ഷിയെ മര്‍ദ്ദിച്ച പ്രതികളുടെ ജാമ്യം വിചാരണ കോടതി റദ്ദാക്കി.
6. കെവിന്‍ കേസില്‍ പ്രതികളുടെ പങ്ക് വ്യക്തമാക്കുന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് സാക്ഷി രാജേഷ് നല്‍കിയത്. കേസിലെ എട്ട് പ്രതികളുടെയും അടുത്ത സുഹൃത്താണ് രാജേഷ്. കെവിന്റെ സുഹൃത്തും മറ്റൊരു പ്രധാനസാക്ഷിയും ആയ അനീഷിനെ തട്ടിക്കൊണ്ട് പോയ വിവരം പതിനൊന്നാം പ്രതി ഫസല്‍ പറഞ്ഞിരുന്നു എന്ന് രാജേഷ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഈ മൊഴി മാറ്റി പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം.
7. സംഭവത്തില്‍ പ്രതികള്‍ക്ക് എതിരെ കേസ് എടുത്ത് പുനലൂര്‍ പൊലീസ്. ഞായറാഴ്ച രാത്രി എട്ടിന് കോട്ടയത്തേക്ക് ട്രെയിന്‍ കയറാന്‍ എത്തിയപ്പോള്‍ പുനലൂര്‍ മാര്‍ക്കറ്റിന് സമീപത്ത് വച്ചായിരുന്നു പ്രതികള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘം രാജേഷിനെ മര്‍ദ്ദിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയ രാജേഷ് കോടതിയല്‍ില്‍ ഹാജരായി പ്രതികളായ വിഷ്ണു, ഷാനു, നിഷാദ്, ടിറ്റു, റെമീസ്, ഷിനു, ഷെഫിന്‍, ഫസില്‍ എന്നിവരെ കോടതിയില്‍ രാജേഷ് തിരിച്ചറിഞ്ഞു. കേസില്‍ ഇതുവരെ ഏഴ് പ്രതികള്‍ മൊഴിമാറ്റിയിരുന്നു.
8. സീറോ മലബാര്‍സഭ വ്യാജരേഖ കേസില്‍ അറസ്റ്റിലായ ആദിത്യന്റെ ആരോപണങ്ങള്‍ തള്ളി അതിരൂപത. ഫാദര്‍ ടോണി കല്ലൂക്കാരന്‍ പറഞ്ഞിട്ടാണ് വ്യാജരേഖ ഉണ്ടാക്കിയത് എന്ന വാദം തെറ്റെന്ന് ബിഷപ്പ് ജേക്കബ് മനത്തോടത്ത്. രേഖ വ്യാജമാണെന്ന് പറഞ്ഞ് കേസ് അട്ടിമറിക്കാന്‍ നീക്കം നടത്തുന്നു. പൊലീസ് അന്വേഷണത്തില്‍ തൃപ്തി ഇല്ലെന്നും തിരക്കഥ തയ്യാറാക്കിയുള്ള അന്വേഷണമാണ് നടക്കുന്നത് എന്നും പ്രതികരണം.
9. കേസില്‍ ജുഡീഷ്യല്‍ അന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്നും ആവശ്യം. വിമര്‍ശനവുമായി അതിരൂപത രംഗത്ത് എത്തിയത് കേസില്‍ വൈദിക സമിതിയും എ.എം.ടിയും നിലപാട് കടുപ്പിച്ചതോടെ. അറസ്റ്റിലായ ആദിത്യനെ അനധികൃതമായാണ് കസ്റ്റഡിയില്‍ എടുത്തതെന്നും വൈദികന്‍ ടോണി കല്ലൂക്കാരനെ കേസില്‍ പ്രതി ചേര്‍ക്കാന്‍ ശ്രമിക്കുന്നതായും കൊച്ചിയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.
10. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ആരംഭിക്കാനും യോഗത്തില്‍ തീരുമാനം. കോന്തുരുത്തി സ്വദേശി ആദിത്യയുടെ അറസ്റ്റിന് പിന്നാലെ ഫാ. ടോണി കല്ലൂക്കാരനെയും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിക്കുന്നതിന് പിന്നാലെയാണ് ആരോപണങ്ങള്‍ തള്ളി അതിരൂപത തന്നെ രംഗത്ത് എത്തിയത്. അതേസമയം, മെയ് 31 വരെ റിമാന്‍ഡ് ചെയ്ത ആദിത്യക്ക് നിയമ സഹായം ഉറപ്പു വരുത്താനും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനും കൊച്ചിയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
11. പൊലീസുകാരുടെ തപാല്‍ ബാലറ്റ് സംബന്ധിച്ച് ചില ക്രമക്കേടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഹൈക്കോടതിയിലാണ് കമ്മിഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണത്തില്‍ പൊലീസുകാരില്‍ നിന്നും മൊഴി രേഖപ്പെടുത്തുക ആണ്. ഫലപ്രഖ്യാപനത്തിന് ശേഷം വിശദാംശങ്ങള്‍ പുറത്ത് വിടുകയുള്ളൂ. ആരോപണത്തെ കുറിച്ച് അന്വേഷണം തുടരട്ടെ എന്ന് വ്യക്തമാക്കിയ ഹൈകോടതി കേസ് പരിഗണിക്കുന്നത് ജൂണ്‍ പത്തിലേക്ക് മാറ്റി.
12. തപാല്‍ ബാലറ്റില്‍ ക്രമക്കേട് കാണിച്ചവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ടും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസുകാര്‍ക്ക് നല്‍കിയ തപാല്‍ ബാലറ്റുകള്‍ പിന്‍വലിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യം ഭരണഘടനയുടെ 329-ാം വകുപ്പ് പ്രകാരം നിലനില്‍ക്കുന്നത് അല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചൂണ്ടിക്കാട്ടി