state

അങ്കമാലി : പിന്നാക്ക സമുദായങ്ങൾക്ക് ദേവസ്വം ബോർഡിൽ അർഹമായ പ്രാധാന്യം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി സംസ്ഥാന സമ്മേളനത്തിന്റെ സമാപനം കുറിച്ച് നടന്ന
പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പട്ടികജാതിയിൽ ഉൾപ്പെടുത്തുന്നത് വരെ ഒ.ഇ.സി പട്ടികയിൽ നിലനിറുത്തണമെന്ന സമുദായത്തിന്റെ ആവശ്യം പട്ടികജാതി ക്ഷേമ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സപ്തതി സമാദരണ സദസ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി. പീതാംബരൻ അദ്ധ്യക്ഷത വഹിച്ചു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. എസ്. കുട്ടപ്പൻ ചെട്ടിയാർ മുഖ്യപ്രഭാഷണം നടത്തി. പി.ബി. ബോസ്, കെ.വി. ജയരാജ്, കെ.എൻ. ബോസ്, എം. ശ്രീവിശ്വ എന്നിവരെ ആദരിച്ചു. പി.കെ. അശോകൻ, പ്രഭാകരൻ മാച്ചാമ്പിള്ളി, എൻ.കെ. അശോകൻ, കെ.വി. ജയരാജ്, ബൈജു കെ. മാധവൻ, എം.വി. ഗോപി, എം.കെ. രാജീവ്, പി.ആർ. അയ്യപ്പൻ, സി.ഇ. ശശി, ഇ.കെ. സതീഷ്‌കുമാർ, ബിന്ദു വിജയൻ, പി.ടി. പോൾ, എം.എ. ഗ്രേസി തുടങ്ങിയവർ പ്രസംഗിച്ചു.