pritwi-

കോടികൾ വാരിയ മോഹൻലാൽ ചിത്രം ലൂസിഫറിലെ ഐറ്റം ഡാൻസിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ ഇപ്പോഴും വിവാദം തകർക്കുകയാണ്. സ്ത്രീവിരുദ്ധ‌ സിനിമകളിൽ അഭിനയിക്കില്ലെന്ന് പ്രഖ്യാപിച്ച പൃഥ്വി സംവിധായകനായപ്പോൾ സ്വന്തം സിനിമയിൽ ഐറ്റം ഡാൻസ് ചിത്രീകരിച്ചതാണ് വിവാദമായത്.

ഡാൻസ് ബാറിൽ ഐറ്റം ഡാൻസ് അല്ലാതെ ഓട്ട‌ൻതുള്ള‌ൽ കാണിക്കാൻ പ‌റ്റുമോ എന്നാണ് ഒരു ഇന്റർവ്യൂവിൽ വിമർശനങ്ങൾക്ക് പൃഥ്വിരാജ് മറുപടി നൽകിയത്. ഇപ്പോഴിതാ പൃഥ്വിരാജിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു അഡാർ ലവ് സിനിമയുടെ സംവിധായകൻ ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റിലാണ് ഒമറിന്റെ മറുപടി.

“ഒരുപാട് ചർച്ചയ്‌ക്കും വിലയിരുത്തലുകൾക്കുമൊടുവിൽ ഐറ്റം ഡാൻസ് സ്ത്രീവിരുദ്ധമല്ല എന്ന് തെളിയിക്കപ്പെട്ടതിനാൽ എന്റെ അടുത്ത പടത്തിൽ ഒരു കിടിലം ഐറ്റം ഡാൻസ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല് മാറരുത്.” എന്നാണ് ഒമ‌ർ ലുലു ഫേസ്ബുക്കിൽ കുറിച്ചത്.