election-2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആധാരമാക്കിയുള്ള സിനിമയിലെ ഗാനരംഗം വൈറൽ. ബോളിവുഡ് സൂപ്പർതാരം വിവേക് ഒബ്‌റോയ് മോദിയായി അഭിനയിക്കുന്ന ചിത്രത്തിലെ ഗാനം ഇന്നലെയാണ് സമൂഹ മാദ്ധ്യമങ്ങളിലെത്തിയത്. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാർക്കുള്ള ആദരമാണ് സൗഗന്ധ് മുഛെ ഇസ് മിട്ടി കി എന്നു തുടങ്ങുന്ന ഗാനം.

പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരമർപ്പിച്ച്, അവരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് നരേന്ദ്രമോദി പറഞ്ഞതിനെ ആസ്‌പദമാക്കി ഗാനരചന നിർവഹിച്ചിരിക്കുന്നത് ദേശഭക്തി ഗാനങ്ങളിലൂടെ പ്രശസ്‌തനായ പ്രസൂൻ ജോഷിയാണ്. സംഗീതം സാക്ഷിയും ഖുശിയും. ഒരു സാധാരണ മനുഷ്യനായി ജനിച്ച മോദി, പ്രധാനമന്ത്രി പദം വരെയെത്തുന്ന സംഭവവികാസങ്ങളാണ് ഒമംഗ് കുമാർ സംവിധാനം ചെയ്‌ത ചിത്രത്തിന് ആധാരം. തിരഞ്ഞെടുപ്പു ഫലം പുറത്തുവരുന്നതിനു തൊട്ടു പിന്നാലെ, 24-ന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്