ഇന്ത്യയ്ക്ക് വിജയത്തുടക്കം
ജിൻചിയോൺ : ദക്ഷിണകൊറിയയ്ക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ആദ്യ കളിയിൽ ഇന്ത്യൻ വനിതാ ഹോക്കി ടീമിന് 2-1ന്റെ വിജയം. 20-ാം മിനിട്ടിൽ ലാൽ റെംസിയാമിയും 40-ാം മിനിട്ടിൽ നവ്നീത് കൗറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്.
ദ്യുതിയുടെ വീട്ടുകാർക്ക് എതിർപ്പ്
ഭുവനേശ്വർ : തന്റെ സ്വവർഗ പ്രണയം വെളിപ്പെടുത്തിയ ഇന്ത്യൻ വനിതാ അത്ലറ്റ് ദ്യുതി ചന്ദിനെതിരെ വീട്ടുകാർ രംഗത്ത്. ദ്യുതിയുടെ ഈ ബന്ധം അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ് അമ്മ അഖോജിചന്ദ് രംഗത്ത് വന്നു.അമ്മയ്ക്കും അച്ഛനും ഈ ബന്ധത്തോട് എതിർപ്പില്ലെന്നും സഹോദരിക്ക് മാത്രമാണ് എതിർപ്പെന്നും ദ്യുതി പറഞ്ഞിരുന്നു.