തിരുവനന്തപുരം : ചൈനയിൽ നടക്കുന്ന ഫിബ 3x3 ഏഷ്യാകപ്പ് ബാസ്കറ്റ് ബാൾ ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിൽ മലയാളിതാരം ആർ. ശ്രീകലയും. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് വിദ്യാർത്ഥിയാണ് ശ്രീകല. രസ്പ്രീത് സിദ്ധുവാണ് ഇന്ത്യൻ ക്യാപ്ടൻ.
കേരളത്തിന് ഇരട്ട ഫൈനൽ
കോയമ്പത്തൂർ : ദേശീയ യൂത്ത് ബാസ്കറ്റ ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം പുരുഷ, വനിതാ വിഭാഗങ്ങളിൽ ഫൈനലിലെത്തി. പുരുഷന്മാർ സെമിഫൈനലിൽ രാജസ്ഥാനെ 65-62നും വനിതകൾ പഞ്ചാബിനെ 74-70നും കീഴടക്കി. ഇതാദ്യമായാണ് കേരളം പുരുഷ-വനിതാ വിഭാഗങ്ങളിൽ ഫൈനലിലെത്തുന്നത്.